ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് ഏറുന്നു

ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് ഏറുന്നു

തിരൂര്‍: ശ്രീ ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിലെ അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് വന്‍ ഭക്തജന തിരക്ക്. രണ്ടാം ദിവസമായ ഇന്നലെ വനയാത്ര, ചിത്രകൂട പ്രവേശം, ദശരഥ ചരമം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു.

യജ്ഞത്തില്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സമൂഹനാമ സങ്കീര്‍ത്തനം, സുന്ദര കാണ്ഡത്തിലെ പ്രധാന ഭാഗമായ സമുദ്ര ലംഘനം എന്നിവയും. വെള്‌ളിയാഴ്ച നാമ സങ്കീര്‍ത്തനം നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സര്‍വൈശ്വര്യ പൂജ യജ്ഞാചാര്യന്‍ കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കും. യജ്ഞ സമാപന ദിവസമായ ഞായറാഴ്ച അലങ്കരിച്ച രഥത്തിന്റെ അകമ്പടിയോടെ പട്ടാഭിഷേക ഘോഷയാത്ര രാവിലെ 11 മണിക്ക് നടക്കും.

യജ്ഞത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജയും പ്രസാദ ഊട്ടും എല്ലാ ദിവസഴും നടന്നു വരുന്നുണ്ട്.

Sharing is caring!