ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറിക്കാന്‍ മലപ്പുറം സ്വദേശി

ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറിക്കാന്‍ മലപ്പുറം സ്വദേശി

ആലുവ: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജാമ്യത്തിലിറക്കാന്‍ മലപ്പുറം സ്വദേശി. കാടാമ്പുഴ സ്വദേശി മനോജ് പ്രഭുവാണ് ദിലീപിനെ പുറത്തിറക്കാനായി ആലുവ സബ്ജയ്‌ലില്‍ എത്തിയത്. ദിലീപിനെ കാണാനായി അദ്ദേഹം ആലുവ സബ്ജയിലില്‍ എത്തിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

നടനെ ജാമ്യത്തിലിറക്കാനായി കരം അടച്ച രസീതുമായാണ് മനോജ് പ്രഭു ആലുവയില്‍ എത്തിയത്. ജയിലില്‍ സന്ദര്‍ശനാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെട്ടു. എസ്.പി യും അനുമതി നിഷേധിച്ചതോടെ ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാറിനെ സന്ദര്‍ശിച്ചു. താരത്തെ ജാമ്യത്തിലിറക്കാന്‍ ആവശ്യമായ സഹകരണവും അദ്ദേഹം വക്കീലിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ക്കും വക്കീലിനും മാത്രമാണ് നിലവില്‍ ജയിലില്‍ സന്ദര്‍ശനാനുമിതയുള്ളത്. ആരാധകര്‍ സന്ദര്‍ശനത്തിന് അനുമതി ചോദിക്കുന്നുണ്ടെങ്കിലും ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ല. അതിനിടെ താരത്തിന്റെ ജയില്‍ അഡ്രസ്സില്‍ കത്തുകളും വരുന്നുണ്ട്. പോസ്റ്റ് കാര്‍ഡുകളാണ് കൂടുതല്‍. ഇന്നലെ രണ്ട് രജിസ്‌റ്റേര്‍ഡ് കത്തുകളും ലഭിച്ചിരുന്നു. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കത്തുകള്‍ ലഭിക്കുന്നുണ്ട്.

Sharing is caring!