വൈദ്യൂതി കമ്പികള്‍ ബസിനു മുകളില്‍ വീണ് യാത്രക്കാര്‍ക്ക് ഷോക്കേറ്റു

ദേശീയപാത പനങ്ങാങ്ങര ജെംസ് കോളേജ് ജംഗ്ഷനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.
സ്‌കൂള്‍ ബസ്സിനു പിറകില്‍ മറ്റൊരു സ്വകാര്യ ബസ്സിടിച്ചാണു അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്നു ഒരു ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതോടെ കമ്പികള്‍ ബസ്സിനു മുകളില്‍ പൊട്ടി വീഴുകയും യാത്രക്കാര്‍ക്ക് ഷോക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു.
ഇന്ന് വൈകുന്നേരമാണു അപകടമുണ്ടായത്. സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചിലധികം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. മങ്കട പോലിസും ഹൈവേ വിഭാഗവും മേല്‍നടപടികള്‍ സ്വീകരിച്ചു

Sharing is caring!