പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളംകടലില്‍ മുങ്ങി

പൊന്നാനിയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളംകടലില്‍ മുങ്ങി

 

പൊന്നാനി: മത്സ്യബന്ധനത്തിന് പോയ വള്ളംകടലില്‍ മുങ്ങി, തൊഴിലാളികളെ കോസ്റ്റല്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.പുതുപൊന്നയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി മടങ്ങുന്നതിനിടെയാണ് വള്ളം തിരയില്‍ തട്ടി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.പുതുപൊന്നാനി പള്ളിപ്പടി സ്വദേശി ചേക്കാമിന്റെ അലവിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. അലവിക്കൊപ്പം തൊഴിലാളികളായ കുഞ്ഞു, മുഹമ്മദ് കുഞ്ഞി എന്നിവരുമുണ്ടായിരുന്നു ശക്തമായ തിരമാലയില്‍ ബോട്ട് മറിയുകയും തൊഴിലാളികള്‍ കടലില്‍ അകപ്പെടുകയും ചെയ്തു. വള്ളം മുങ്ങിയത് കണ്ട മറ്റു വള്ളക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊന്നാനിയില്‍ നിന്നും കോസ്റ്റല്‍ പൊലീസും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും, തഹസില്‍ദാറും സംഭവസ്ഥലത്തെത്തി.തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ടായ അക്ബര്‍ ബോട്ടില്‍ തീരദേശ പൊലീസ് എത്തി തൊഴിലാളികളെ രക്ഷപ്പെടുത്തി.തുടര്‍ന്ന് തീരദേശ പൊലീസും തൊഴിലാളികളും ചേര്‍ന്ന് ഏറെ നേരം പണിപെട്ട് വള്ളം കെട്ടി വലിക്കാന്‍ ശ്രമിച്ചു. ബോട്ടില്‍ വള്ളം കെട്ടി വലിക്കുന്നതിനിടെ വള്ളത്തിന്റെ നടുമുറിഞ്ഞ് വള്ളംകടലില്‍ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന മത്സ്യവും നഷ്ടമായി .രണ്ട് സുസുക്കി എഞ്ചിനുകള്‍ ഘടിപ്പിച്ചവള്ളമാണ് പൂര്‍ണ്ണമായും തകര്‍ന്നത്.തുടര്‍ന്ന് തൊഴിലാളികളെ ഫിഷറീസിന്റെ ബോട്ടില്‍ കരക്കെത്തിച്ചു.അപകടത്തില്‍ കാലിന് പരിക്കേറ്റ അലവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു

 

Sharing is caring!