മികച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസിന് ജന്മനാടിന്റെ ആദരം
കൊണ്ടോട്ടി: മികച്ച ഇന്ത്യന്‍ഫുട്‌ബോളറായി തെരഞ്ഞെടുത്ത അനസ് എടത്തൊടികക്ക് ജന്മനാട്ടില്‍ ആദരം. കൊണ്ടോട്ടി അക്ഷര യൂത്ത് ഡവലപ്‌മെന്റ് സെന്റര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അനസിന്ഉപഹാരംസമര്‍പ്പണംനടത്തി.ടി.പി.ശുഹൈബ് അധ്യക്ഷതവഹിച്ചു.അനസിന്റെ മുന്‍ പരിശീലകന്‍ സി.ടി.അജ്മല്‍,മുന്‍ ഫുഡ്‌ബോളര്‍ ചേനങ്ങാടന്‍ അബ്ദുല്ലക്കുട്ടി മാസ്റ്റര്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍കെ.നഫീസ, കൗണ്‍സിലര്‍ ഇ എം.റഷീദ്, കൊണ്ടോട്ടി എസ്.ഐ കെ.സാബു, എ.സാദിഖ്, അഷ്‌റഫ് മഠത്തില്‍, കെ.റഫീഫ് ,പി.ആഷിഖ് പ്രസംഗിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




