ഉമ്മര് അറയ്ക്കലിന് പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്ത്

മലപ്പുറം: മുസ്ലിംലീഗ് നേത്യത്വം നല്ന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുകയും ദേശീയ ശ്രദ്ധപിടിച്ച് പറ്റിയ ജീവ കാരുണ്യ പ്രവര്ത്തനത്തിന് നേത്യത്വം നല്കുന്ന കിഡ്നി പേഷ്യന്സ് വെല്ഫയര് സൊസൈറ്റിക്കെതിരെ അപവാദ പ്രചാരണങ്ങള് അഴിച്ച് വിടുകയും ചെയ്യുന്ന വകുപ്പ് മന്ത്രിയുടെ നിലപാടില് മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലിംലീഗ് പാര്ലമെന്റെറി പാര്ട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പാര്ട്ടി ലീഡര് സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു.
ഒന്നര വര്ഷത്തോളമായി ജില്ലാ പഞ്ചായത്തില് സെക്രട്ടറിയില്ല. അപേക്ഷ ക്ഷണിച്ച് ഇന്റര്വ്യൂവിന് ഹാജരായ ഏക വ്യക്ക്തിക്ക് നിയമന ഉത്തരവ് നല്കിയില്ല. ഒടുവില് അദേഹത്തിന് മറ്റൊരു തസ്തികയില് നിയമനം ലഭിക്കുത് വരെ ആ ഫയലില് തുടര് നടപടി സ്വീകരിച്ചില്ല. വീണ്ടും അപേക്ഷ ക്ഷണിച്ച് നിയമനം നീട്ടി കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ഇതിന്റെ പിന്നില് നിക്ഷിപ്ത താല്പര്യമാണുള്ളത്.
വ്യക്ക രോഗികളെ സഹായിക്കുന്ന സംരംഭം ജനകീയ പങ്കാളിത്തത്തോടെയുള്ള ഏറ്റവും മികച്ച ജീവ കാരുണ്യ പ്രവര്ത്തനമാണ്. രണ്ട് പ്രാവശ്യം ജില്ലാ പഞ്ചായത്തിന് ആരോഗ്യ പുരസ്കാരം ലഭിക്കുന്നതിന് പരിഗണിച്ചത് ആരോഗ്യ മേഖലയിലെ ഈ അപൂര്വ്വ സംരംഭമാണ്. ജനകീയ ആസൂത്രണത്തില് വിവക്ഷിക്കപ്പെടുന്ന യഥാര്ത്ഥ ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തിയ പദ്ധതിയാണിത്. ഇതിനെതിരെ യാതൊരു അടിസ്ഥാനവമില്ലാത്ത അപവാദ പ്രചരണങ്ങളാണ് മന്ത്രി അഴിച്ച് വിടുന്നത്. അദേഹത്തിന്റെ പദവിക്ക് പോലും നിരക്കാത്ത പരാമര്ശങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളുടെയും ഓഡിറ്റുകള് പരിശോധിച്ചാല് അപാകതകള് കണ്ടെത്താത്ത ഒരു റിപ്പോര്ട്ട് പോലുമുണ്ടാവില്ല. വസ്തുതകള് ഇതാണെിരിക്കെ മലപ്പുറം ജില്ലാ പഞ്ചായത്തിനെതിരില് മലപ്പുറത്ത് പത്ര സമ്മേളനം നടത്തി അഴിമതി ആരോപണങ്ങളുന്നയിച്ച് മാത്യകാ പദ്ധതികളെ കുറിച്ച് അപവാദം പറയുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് യോഗം ആരോപിച്ചു. ഈ നിലപാട് തുടര്ന്നാല് ജില്ലാ പഞ്ചായത്ത് അംഗങ്ങള്ക്ക് മന്ത്രിയുടെ വസതയിലേക്ക് സമരവുമായി പോവേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്ക്കി.
ജില്ലാ പഞ്ചാത്ത് പ്രസിണ്ടഡ് എ. പി ഉണ്ണിക്യഷ്ണന് , വൈസ് പ്രസിണ്ടഡ് സക്കീന പുല്പാടന്, പാര്ലമെന്റെറി പാര്ട്ടി സെക്രട്ടറി വെട്ടം ആലിക്കോയ, വിപ്പ് ഇസ്മായില് മുത്തേടം, സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ഉമ്മര് അറക്കല്, കെ.പി ഹാജറുമ്മ, ഹനീഫ പുതുപറമ്പ്, എം.ടി സലീന, എം.കെ റഫീഖ, വി.പി സുലൈഖ, സറീന ഹസീബ്, എന്നിവര് പ്രസംഗിച്ചു.
RECENT NEWS

സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില് ചികിത്സയില് കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല് കുളത്തൂര്പറമ്പ് മാവുളി വീട്ടില് കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള് അലട്ടിയിരുന്ന [...]