ജെ.എഫ്.എല്‍ ചാമ്പ്യന്‍മാരായ മലപ്പുറത്തെ പത്രക്കാര്‍ക്ക് തോല്‍വി

ജെ.എഫ്.എല്‍ ചാമ്പ്യന്‍മാരായ മലപ്പുറത്തെ പത്രക്കാര്‍ക്ക് തോല്‍വി

മലപ്പുറം: കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ‘ജേര്‍ണലിസ്റ്റ് ഫുട്‌ബോള്‍ലീഗ്'(ജെ.എഫ്.എല്‍) ചാമ്പ്യന്‍മാരായ മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ക്കു ഇത്തവണ തോല്‍വി. ജെ.എഫ്.എലിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടിനോട് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണു മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തവണ പരാജയപ്പെട്ടത്. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നു വൈകിട്ടു നാലിനു നടന്ന മത്സരത്തില്‍ കളിയുടെ അധിപത്യം മലപ്പുറത്തിനായിരുന്നെങ്കിലും ഗോളുകളൊന്നും വലയിലാക്കാന്‍ കഴിഞ്ഞില്ല. മികച്ച പല മുന്നേറ്റങ്ങളും നടത്തി മലപ്പുറം ടീം കോഴിക്കോട്ടെ മാധ്യമപ്പടയെ പലതവണ ഞെട്ടിച്ചു. നിലവില്‍ കേരളത്തിലെ ഏറ്റവും മികച്ച ജേര്‍ണലിസ്റ്റ് ഫുട്ബോള്‍ ടീമുകള്‍ മലപ്പുറവും കോഴിക്കോടുമാണ്.

ഫുട്ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറംതന്നെയാണു നിലവിലെ ജര്‍ണലിസ്റ്റ് ഫുട്ബോള്‍ ടീം ചാമ്പ്യന്‍മാര്‍. നിലവിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടും മലപ്പുറവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ ജേണലിസ്റ്റ് ഫുട്‌ബോള്‍ ലീഗിലേറ്റ(ജെ.എഫ്.എല്‍) തോല്‍വിക്കു പകരംചോദിക്കുകയായിരുന്നു കോഴിക്കോടിന്റെ ലക്ഷ്യം. ഇതിനായി മാസങ്ങള്‍ നീണ്ട പരിശീലനവും കോഴിക്കോട് നടത്തിയിരുന്നു. വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ‘ക്യാപ്റ്റന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മത്സരം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്‍ ചരമദിനാമായ ഇന്നു ക്യാപ്റ്റന്‍ സിനിമയുടെ നായകന്‍ ജയസൂര്യയും ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു. കളി തുടങ്ങുന്നതിനു മുമ്പു ജയസൂര്യയും മലപ്പുറത്തെ മാധ്യമ പ്രവര്‍ത്തകരും ഒരുമിച്ചുള്ള ഫോട്ടോയും എടുത്തു. കോഴിക്കോട് സെലിബ്രിറ്റി ഇലവനുമായാണ് ജയസൂര്യയുടെ ടീമായ ക്യാപ്റ്റന്‍സ് ഇലവന്റെ മത്സരവും അരങ്ങേറി. ജി.പ്രജേഷ്‌സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുസിതാരയാണ് നായിക. കോഴിക്കോട്, മലപ്പുറം, കൊല്‍ക്കത്ത എന്നിവടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന് സിനിമ നവംബറില്‍ പുറത്തിറങ്ങും. വി.പി സ്ത്യന്റെ പോലീസ് ജീവിതമാണ് മലപ്പുറത്ത് ചിത്രീകരിച്ചിട്ടുള്ളത്.

 

Sharing is caring!