ജുനൈദിന്റെ കുടുംബത്തിന് ലീഗിന്റെ കൈത്താങ്ങ്
ന്യൂഡല്‍ഹി: ട്രെയ്ന്‍ യാത്രക്കിടെ വര്‍ഗീയ അക്രമത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് വാഹനം നല്കി. വാഹനത്തിന്റെ താക്കോല്‍ ഡല്‍ഹി കേരളഹൗസില്‍ ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ സാദിഖലി ശിഹാബ് തങ്ങള്‍ കൈമാറി. ജൂണ്‍ അവസാനത്തില്‍ ജുനൈദിന്റെ വീട് സന്ദര്‍ശിച്ച മുസ് ലിം ലീഗ് സംഘം ജുനൈദിന്റെ പിതാവിന് വാഹനം നല്‍കുമെന്ന് അറിയിച്ചിരുന്നു.
ടാക്സി ഡ്രൈവറായ ജുനൈദിന്റെ പിതാവ് നിലവില്‍ വാഹനം വാടകക്ക് എടുത്താണ് ഓടിക്കുന്നത്. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരടങ്ങുന്ന സംഘം ജുനൈദിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങി വരുന്ന സമയത്ത് തന്നെ മാരുതി എക്കോ വാന്‍ ബുക്ക് ചെയ്തിരുന്നു. ഈ വാഹനമാണ് ഇന്ന് നല്‍കിയത്.
എം.പി മാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എ മാരായ ഡോ. എം.കെ മുനീര്‍, പി. ഉബൈദുള്ള, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി എന്നിവരുടെ സാനിധ്യത്തിലാണ് വാഹനം കൈമാറിയത്.
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




