തീയണയ്ക്കാന്‍ ജില്ലാ കലക്ടര്‍ നേരിട്ടിറങ്ങി

തീയണയ്ക്കാന്‍ ജില്ലാ കലക്ടര്‍ നേരിട്ടിറങ്ങി

മലപ്പുറം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജനപ്രതിനിധികള്‍ക്കും ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ്തല ദുരന്തനിവാരണ സമിതി അംഗങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കുമായി പരിശീലന പരിപാടി നടത്തി. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!