ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രവേശനോല്‍സവം

ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ പ്രവേശനോല്‍സവം

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യുജി കോളേജുകളിലേയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി മുസ്‌ലിം സമൂഹം നേരിടുന്ന സര്‍വ പ്രതിസന്ധികള്‍ക്കും ശ്വാശത പരിഹാരം കണ്ടെത്തുന്നതിനു സമൂഹത്തില്‍ വിദ്യാസമ്പന്നരും ലക്ഷ്യബോധവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും സമന്വയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ പുതിയ കാല സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാനാകുമെന്നും തങ്ങള്‍ പറഞ്ഞു.
ഏത് സമൂഹത്തോടും സംവദിക്കാനും കാലോചിതമായ സംവേദന രീതികള്‍ ആവിഷ്‌കരിക്കാനും സമന്വയ വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ സാധിക്കുകയൊള്ളൂ. ദാറുല്‍ഹുദാ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കേരളത്തിനകത്തും പുറത്തുമായി സാമൂഹിക ശാക്തീകരണമുണ്ടാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും ചാന്‍സലര്‍ കൂടിയായ തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
വാഴ്‌സിറ്റിയിലെ സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്കും മമ്പുറം ഹിഫഌല്‍ ഖുര്‍ആന്‍ കോളേജിലേക്കും പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ആദ്യവാചകം ചൊല്ലിക്കൊടുത്തു.  ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കോട്ടക്കല്‍, കെ.എം സൈദലവി ഹാജി  കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, സുബൈര്‍ ഹുദവി ചേളാരി സംസാരിച്ചു.
ദാറുല്‍ഹുദായിലും യു.ജി കോളേജുകളിലൂമായി 910 വിദ്യാര്‍ഥികളാണ്‌ ഈ അധ്യായന വര്‍ഷം പ്രവേശനം നല്‍കിയത്.
 വിവിധ ജില്ലകളിലുള്ള യു.ജി കോളേജുകളിലും ഇന്നലെ പ്രവേശനോത്സവ പരിപാടികള്‍ നടന്നു.
സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ജോ.സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍,  മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, യു.എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, എസ്.എം.കെ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍, എം.വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥാപനങ്ങളില്‍ ക്ലാസുദ്ഘാടനം നിര്‍വഹിച്ചു.

Sharing is caring!