വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവുമായി വി അബ്ദുറഹ്മാന്‍ എം എല്‍ എ

വിദ്യാര്‍ഥികള്‍ക്ക് പ്രചോദനവുമായി വി അബ്ദുറഹ്മാന്‍ എം എല്‍ എ

പരപ്പനങ്ങാടി: മൂല്യമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള അവസങ്ങള്‍ വിദ്യാര്‍ഥികള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് വി അബദുറഹ്മാന്‍ എം എല്‍ എ. എസ് എസ് എല്‍ സി, പൊതുപരീക്ഷ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, പരപ്പനങ്ങാടി എസ് ഐ ഷമീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തഅലീം അബുദാബി കമ്മിറ്റി ചെയര്‍മാന്‍ പി വി അബൂബക്കര്‍ മൗലവി, പി ടി എ പ്രസിഡന്റ് അഹമ്മദ് കുട്ടി ഹാജി, അസിസ്റ്റന്റ് മാനേജര്‍ സൈനുദീന്‍ സഖാഫി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജനറല്‍ മാനേജര്‍ ഊരകം അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ സി കെ ഷക്കീര്‍ സ്വാഗതവും, പ്രധാന അധ്യാപകന്‍ പി സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.

Sharing is caring!