സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വെബ്‌സൈറ്റ് പുതുക്കാന്‍ നിര്‍ദേശം

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വെബ്‌സൈറ്റ് പുതുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വെബ്‌സൈറ്റില്‍ രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള വിവരങ്ങളാണുള്ളതെന്ന മലപ്പുറം ലൈഫിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഉടന്‍ പുതുക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.കെ ഷംസുദ്ദീന്‍ മലപ്പുറം ലൈഫിനോട് പറഞ്ഞു.
രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള വിവരങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സൈറ്റിലുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സുഹറ മമ്പാടിനെയും ജില്ലാ കലക്ടറായി കെ.ബിജുവിനെയുമാണ് നല്‍കിയിട്ടുള്ളത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി നല്‍കിയിട്ടുള്ളത് എ. ശ്രീകുമാറിനെയുമാണ്. ഇതു സംബന്ധിച്ച് മലപ്പുറം ലൈഫ് നല്‍കിയ വാര്‍ത്ത ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് അദ്ദേഹം സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
RECENT NEWS

മലപ്പുറത്തെ കാക്കിക്കുള്ളിലെ കര്‍ഷകര്‍ക്ക് ജൈവ കൃഷിയില്‍ നൂറുമേനി
തിരൂരങ്ങാടി: തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഒരുക്കിയ ജൈവ കൃഷിയില്‍ നൂറുമേനി വിളവ്. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളിലെ സ്ഥലങ്ങള്‍ ഉപയോഗപെടുത്തി കൃഷി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് വിളവ് ഇറക്കിയത്. പോലീസുകാര്‍ സി.ഐ. [...]