ഡെങ്കിപ്പനി ബാധിച്ച് പെരിന്തല്‍മണ്ണയില്‍ പ്ലസ്വണ് വിദ്യാര്‍ഥി മരിച്ചു
പെരിന്തല്‍മണ്ണ: ഡെങ്കിപ്പനി ബാധിച്ച് പെരിന്തല്‍മണ്ണയില്‍ പ്ലസ്വണ് വിദ്യാര്‍ഥി മരിച്ചു.പ്രസന്റേഷന് ഇംഗ്ലീഷ് മിഡിയം സ്കൂളിലെ പെരിന്തല്‍മണ്ണ കാവുങ്ങല്‍ പറമ്പിലെ നെച്ചിയിലകത്ത് നൗഷാദിന്റെ മകന്
മുഹമ്മദ് ശിഹാബ് (16) ആണു ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു വൈകിട്ടു അഞ്ചോടെ മരിച്ചത്. പെരിന്തല്‍മണ്ണ മൗലാനയില്‍ നിന്ന് നാല് ദിവസം മുമ്പാണ് ബി.എം.എച്ച് ലേക്ക് മാറ്റിയത്. പെരിന്തല്‍മണ്ണയിലെ കോട്ടപറമ്പന്‍ ഹംസയുടെ മകള്‍ ഷെറീനയാണ് മാതാവ്. സഹോദരങ്ങള്‍:മുഹമ്മദ് നബീല്‍, മുഹമ്മദ് റിയാന്‍, ഫാത്തിമ നൗഷി. ഖബറടക്കം നാളെ ( ചൊവ്വ )രാവിലെ10ന് തേക്കിന്‍കോട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]