വട്ടപ്പാറയിലെ അപകടങ്ങള്‍ക്ക് അറുതിയില്ല

വട്ടപ്പാറയിലെ അപകടങ്ങള്‍ക്ക് അറുതിയില്ല

കുറ്റിപ്പുറം: ദേശീയപാത വട്ടപ്പാറയിലെ അപകടങ്ങള്‍ക്ക് അറുതി വരുന്നില്ല. ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും കോഴിക്കോടിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. താഴെ വട്ടപ്പാറയില്‍ കനാലിനോട് ചേര്‍ന്നായിരുന്നു അപകടം. സിലിണ്ടറുകള്‍ ലോറിയില്‍ ഉണ്ടായിരുന്നതിനാല്‍ അപകടം നാട്ടുകാരില്‍ ഭീതി പടര്‍ത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. പിന്നീട് മറ്റൊരു വാഹനത്തില്‍ കയറ്റി സിലിണ്ടറുകള്‍ കൊണ്ടുപോയി. വളാഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Sharing is caring!