കേരളത്തില്നിന്ന് ഹജിനുപോകുന്നവരില് പകുതിയിലധികവും സ്ത്രീകള്
മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഇത്തവണ തീര്ഥാടനത്തിനു പോകുന്നവരില് പകുതിയിലധികവും സ്ത്രീകള്. ആകെ തീര്ഥാടനത്തിന് അവസരം ലഭിച്ച 11313 പേരില് 6000 പേരും സ്ത്രീകളാണ്.
ഹജ്ജ് യാത്രയുടെ ഒരുക്കങ്ങള്പൂര്ത്തിയായി. ഗസ്റ്റ് 13 മുതല് 26 വരെയാണ് ഹജജ് സര്വ്വീസ്.ആദ്യ വിമാനം 13ന് പുലര്ച്ചെ 6.45 ന് പുറപ്പെടും. 300പേരാണ്സംഘത്തിലുണ്ടാവുക.4 ദിവസമൊഴികെ മൂന്ന് സര്വ്വീസുകളാണ് സൗദി എയര്ലൈന്സ്നടത്തുക.ജിദ്ദയിലേക്കാണ്സര്വ്വീസ്.മടക്കയാത്ര സെപ്തംബര് 22 മുതല് ഒക്ടോബര് 4 വരെയാണ്. മദീനക്ക് പുറമെ മക്കയില് നിന്നും മടക്കയാത്രനടക്കും.ഇന്ത്യയില് നിന്നുള്ള ആദ്യ വിമാനം ഈ മാസം 24 ന് ഗോവയില് നിന്നും പുറപ്പെടും.1.25 ലക്ഷം തീര്ത്ഥാടകരാണ് ഹജ്ജ് കമ്മറ്റി വഴി ഈ വര്ഷം ഇന്ത്യയില്നിന്നുള്ളത്.ഇതിന് പുറമെ 45000 പേര് സ്വകാര്യ സംഘങ്ങള് വഴിയുമുണ്ട്.കേരളത്തില്200തീര്ത്ഥാടകര്ക്ക്ഒരാള്എന്നതോതിലാണ്ഹജജ് വണ്ടിയര്മാരെ തെരഞ്ഞെടുത്തത്.56പേരെതെരഞ്ഞെടുത്തിട്ടുണ്ട്.ഇവര്ക്കുള്ള പരിശീലനം ഇന്നലെ സംസ്ഥാന ഹജ്ജ് ഹൗസില് മന്ത്രി കെ.ടി.ജലീല് ഉദ്ഘാടനം ചെയ്തു.ഈ വര്ഷത്തെ ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12 ന് വൈകിട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]