ജേര്‍ണലിസ്റ്റ് ഫുട്‌ബോളില്‍ മലപ്പുറമോ, കോഴിക്കോടൊ? നാളെയറിയാം

ജേര്‍ണലിസ്റ്റ് ഫുട്‌ബോളില്‍ മലപ്പുറമോ, കോഴിക്കോടൊ? നാളെയറിയാം

മലപ്പുറം: കേരളത്തിലെ ഏറ്റവും മികച്ച ജേര്‍ണലിസ്റ്റ് ഫുട്‌ബോള്‍ ടീമുകള്‍ നാളെ ഏറ്റുമുട്ടും.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ടു നാലിനാണുംമത്സരം. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ മലപ്പുറംതന്നെയാണു നിലവിലെ ജര്‍ണലിസ്റ്റ് ഫുട്‌ബോള്‍ ടീം ചാമ്പ്യന്‍മാര്‍. നിലവിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടും മലപ്പുറവും തമ്മില്‍ നാളെ ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ ജേണലിസ്റ്റ് ഫുട്ബോള്‍ ലീഗിലേറ്റ(ജെ.എഫ്.എല്‍) തോല്‍വിക്കു പകരംചോദിക്കുകയാണു കോഴിക്കോടിന്റെ ലക്ഷ്യം. എന്നാല്‍ ഫുട്‌ബോളില്‍ മലപ്പുറത്തിന്റെ കരുത്ത് വീണ്ടും തെളിയിക്കുകയാണു മലപ്പുറം ലക്ഷ്യംവെക്കുന്നത്. മലപ്പുറം പ്രസ്‌ക്ലബ്ബും കോഴിക്കോട് പ്രസ്‌ക്ലബ്ബ് ടീമാണു ഇരുജില്ലകളുടെ ടീമുകളായി എത്തുന്നത്. ഇരുജില്ലകളിലേയും പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘമാണു മത്സരത്തിനെത്തുന്നത്. വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ‘ക്യാപ്റ്റന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി സത്യന്‍ ചരമദിനാമായ ജൂലൈ 18നാണു മത്സരം. ഫുട്ബോള്‍ മത്സരത്തില്‍ അദ്ദേഹത്തിന്റെ ജീവിതം അരങ്ങിലെത്തിക്കുന്ന നടന്‍ ജയസൂര്യയും പന്ത് തട്ടാനിറങ്ങും. കോഴിക്കോട് സെലിബ്രിറ്റി ഇലവനുമായാണ് ജയസൂര്യയുടെ ടീമായ ക്യാപ്റ്റന്‍സ് ഇലവന്റെ മത്സരം.
ജി.പ്രജേഷ്സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുസിതാരയാണ് നായിക. കോഴിക്കോട്, മലപ്പുറം, കൊല്‍ക്കത്ത എന്നിവടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന് സിനിമ നവംബറില്‍ പുറത്തിറങ്ങും. വി.പി സ്ത്യന്റെ പോലീസ് ജീവിതമാണ് മലപ്പുറത്ത് ചിത്രീകരിച്ചിട്ടുള്ളത്.

Sharing is caring!