വി.പി സത്യനായി ജയസൂര്യ നാളെ കളത്തില്‍

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്‍ അനുസ്മണ ഫുട്‌ബോള്‍ മത്സരത്തില്‍ അദ്ദേഹത്തിന്റെ ജീവിതം അരങ്ങിലെത്തിക്കുന്ന നടന്‍ ജയസൂര്യ പന്ത് തട്ടാനിറങ്ങും. വി.പി സത്യന്റെ ചരമദിനമായ ജൂലൈ 18ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് ജയസൂര്യ ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നത്. കോഴിക്കോട് സെലിബ്രിറ്റി ഇലവനുമായാണ് ജയസൂര്യയുടെ ടീമായ ക്യാപ്റ്റന്‍സ് ഇലവന്റെ മത്സരം.

ജേണലിസ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കളായ മലപ്പുറം പ്രസ്‌ക്ലബ്ബ് ടീമും രണ്ടാം സ്ഥാനം നേടിയ കോഴിക്കോട് ടീമും ഇതോടൊപ്പം മത്സരത്തിനിറങ്ങുന്നുണ്ട്. വി.പി സത്യന്റെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ‘ക്യാപ്റ്റന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ജി.പ്രജേഷ്‌സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുസിതാരയാണ് നായിക. കോഴിക്കോട്, മലപ്പുറം, കൊല്‍ക്കത്ത എന്നിവടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന് സിനിമ നവംബറില്‍ പുറത്തിറങ്ങും. വി.പി സ്ത്യന്റെ പോലീസ് ജീവിതമാണ് മലപ്പുറത്ത് ചിത്രീകരിച്ചിട്ടുള്ളത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *