പി.കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മലപ്പുറം ലോസഭാ മണ്ഡലം എം.പിയായി പി.കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദ് മരണപ്പെട്ടതിനെ തുടര്‍ന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം.ബി ഫൈസലിനെ 1,71,023 വോട്ടിന് തോല്‍പ്പിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. ഉപതെരഞ്ഞെടുപ്പോടെ മലപ്പുറം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടുകയെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.
സത്യപ്രതിജ്ഞായി ഇന്നലെ വൈകീട്ട് തന്നെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി സ്പീകര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലും ഇന്നലെ അദ്ദേഹം പങ്കെടുത്തു. ഇന്ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി