ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി

തിരൂര്‍: ശ്രീ ആലത്തിയൂര്‍ പെരുംതൃക്കോവില്‍ (ഹനുമാന്‍കാവ്) ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ശ്രീമദ് അദ്ധ്യാത്മ രാമായണ സപ്താമി യജ്ഞത്തിന് ക്ഷേത്രം മേല്‍ശാന്തി അരീക്കര ശങ്കരന് നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തിന് കിഴക്കേടം ഹരിനാരായണ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.
ഭക്ഷതി പ്രഭാഷണം, നാരായണീയ പാരായണം, രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം തുടങ്ങിയ പരിപാടികളും ക്ഷേത്രത്തിനു കീഴില്‍ നടക്കും. പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് ഓഫിസര്‍ പി എം മനോജ് കുമാര്‍, കണ്‍വീന്‍ ഗോപിനാഥന് നമ്പ്യാര്‍, ഗോപിനാഥ് ചേന്നര എന്നിവര്‍ നേതൃത്വം നല്‍കും. എല്ലാദിവസവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.