സ്ത്രീകളെയും ഹജ് വളണ്ടിയര്മാരാക്കണമെന്ന് ഹജ്കാര്യ മന്ത്രി കെ.ടി ജലീല്

സ്ത്രീകളെയും ഹജ് വളണ്ടിയര്മാരായി പരിഗണിക്കണമെന്നു സംസ്ഥാന ഹജ് കാര്യമന്ത്രി കെ.ടി ജലീല്.
ഇന്ത്യയില് നിന്നുള്ള ഹാജിമാരിന് പകുതിയോളം പേര് സ്ത്രീകളാണ്. ഇതിനാല് സ്ത്രീകളെയും വളണ്ടിയര്മരാക്കാന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തെയ്യാറാവണമെന്നും ജലീല് പറഞ്ഞു. കരിപ്പൂര് ജ്ജ് ഹൗസില് ഹജ്ജ് വളണ്ടിയര്മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവര്ക്കുള്ള പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 56 വളണ്ടിയര്മാരാണ് ഇത്തവണ കരളത്തില് നിന്ന് പുറപ്പെടുന്നത്.
ഹജ്ജ് വളണ്ടിയര്മാര് ഉത്തരവാദിത്തം കര്ശനമായും പാലിക്കേണ്ടതുണ്ട്. വളണ്ടിയര്മാരുടെ പ്രവര്ത്തനത്തെ പറ്റി ഹാജി മാരില് നിന്ന് അഭിപ്രായം ആരായും ഹാജിമാര് ആക്ഷേപം ലഭിച്ചാല് സര്ക്കാര് ഗൗരവത്തിലെടുക്കും. മികച്ച സേവനം കാഴ് വെക്കുന്നവര്ക്ക് പാരിതോഷികം നല്കുന്നത് പരിഗണനയിലാണെന്നും കെ.ടി ജലീല് പറഞ്ഞു.
RECENT NEWS

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം
തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുല് ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില് ചില ഹുദവികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ദാറുൽ ഹുദ വൈസ് [...]