ജാക്കറ്റില്‍ അറകളുണ്ടാക്കി 22ലക്ഷംരൂപ കടത്തിയ പ്രതി തിരൂരില്‍ പിടിയില്‍

ജാക്കറ്റില്‍ അറകളുണ്ടാക്കി 22ലക്ഷംരൂപ കടത്തിയ പ്രതി തിരൂരില്‍ പിടിയില്‍

തിരൂര്‍: പ്രത്യേക ജാക്കറ്റില്‍ അറകളുണ്ടാക്കി 22ലക്ഷംരൂപയുടെ കുഴപ്പണവുമായി പ്രതി തിരൂരില്‍ പിടിയില്‍
മണ്ണാര്‍ക്കാട് സ്വദേശി കൊണ്ടോട്ടി വീട്ടില്‍ ബീരാനെ(42)യാണു തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചു തിരൂര്‍ പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്കു ലഭിച്ച രഹസ്യ ഫോണ്‍കോള്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സി.ഐ: അബ്ദുല്‍ ബഷീറും എസ്.ഐ സുമേഷ് സുധാകരനും ചേര്‍ന്നു നടത്തിയ പരിശോധനയിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രത്യേകം തയ്യാറാക്കിയ ജാക്കറ്റിലെ വിവിധ അറകളിലായി രണ്ടായിരം രൂപയുടെ പതിനൊന്നു കെട്ടുകളാണു ഇയാളില്‍നിന്നും പോലീസ് പിടിച്ചെടുത്തത്. ചെന്നൈയില്‍ നിന്നും താനൂരിലെ ഒരാള്‍ക്ക് എത്തിക്കാനുള്ളതായിരുന്നു പണമെന്നു ഇയാള്‍ പോലീസിനോട് പറഞ്ഞു. ചെന്നെയില്‍നിന്നുമാണു പണം കൊണ്ടുവന്നതെന്നു പറഞ്ഞ പ്രതി ഇതിനു മുമ്പും ഇത്തരത്തില്‍ കുഴല്‍പ്പണമെത്തിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. അയ്യായിരംരൂപാ കൂലിക്കാണു താന്‍ പണം താനൂരിലെത്തിക്കാന്‍ ഏറ്റതെന്നും വണ്ടിക്കൂലി ഇതിനു പുറമെ ലഭിക്കുമെന്നും ചോദ്യംചെയ്യലില്‍ ബീരാന്‍ പോലീസിനോട് പറഞ്ഞു. ട്രെയിന്‍ മുഖേന ഇയാള്‍ മുമ്പു നടത്തിയ യാത്രകളും പോലീസ് പരിശോധിച്ചുവരികയാണു. ഇയാളോടൊപ്പം തന്നെ വേറെയും ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇത്തരത്തില്‍ കുഴല്‍പണമെത്തിക്കുന്ന കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ചെന്നെയില്‍നിന്നും താനൂരിലെത്തിക്കാനായാണു ബീരാനു അയ്യായിരം രൂപാ കൂലി നല്‍കിയത്.

Sharing is caring!