പി കെ കുഞ്ഞാലിക്കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം എം.പി യായി തെരഞ്ഞെടുക്കപ്പെട്ട പി.കെ കുഞ്ഞാലിക്കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞ ചടങ്ങിനായി അദ്ദേഹം ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്തി
രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം തുടങ്ങിയിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനാധിപത്യ-മതേതര നിലപാടുകളുള്ള രാഷ്ട്രീ കക്ഷികള്‍ക്കാണ് ഇന്ത്യയില്‍ ഭൂരിപക്ഷമുള്ളത്. ഈ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ യു.പി.എ അധികാരത്തില്‍ വരും. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യു.പി.എ നേതൃത്വത്തിന് കീഴില്‍ മുസ് ലിം ലീഗ് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കും. ദളിത് – പിന്നാക്ക വിഭാഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായി ഇടപെടും. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു
കേരള രാഷ്ട്രീയത്തില്‍ സജീവമായി തുടരണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത് അതനുസരിച്ച് കേരളം കേന്ദ്രീകരിച്ചും പ്രവര്‍ത്തനം തുടരും. ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഉണ്ടാവുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും