കുറ്റിപ്പുറത്ത് 268ചാക്ക് ഗോതമ്പ് മറിച്ചു വില്‍ക്കാനുള്ള ശ്രമം പിടികൂടി

കുറ്റിപ്പുറത്ത് 268ചാക്ക് ഗോതമ്പ് മറിച്ചു വില്‍ക്കാനുള്ള ശ്രമം പിടികൂടി

കുറ്റിപ്പുറം: തിരൂര്‍ താലൂക്കിലെ അമ്പതോളം റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ട 268 ചാക്ക് ഗോതമ്പ് കയറ്റിയ ലോറി പോലീസ് പിടികൂടി. തിരൂര്‍ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറത്തെ സിവില്‍ സപ്ലൈസ് സംഭരണശാലയില്‍ നിന്നും കാലടിയിലേക്ക് കൊണ്ടപോകാന്‍ ഹൈവേയിലേക്ക് കയറിയ വലിയ ലോറി പളളിപ്പടിയില്‍ നിന്നും പിടിച്ചത്. റേഷന്‍ കടക്കാരും ചില സിവില്‍ സപ്ലൈസ് ഓഫീസര്‍മാരും ചേര്‍ന്നാണ് വന്‍തുകയ്ക്ക് സ്വകാര്യമില്ലുകള്‍ക്കും മൊത്തവ്യാപാരികള്‍ക്കും ഇത് മറിച്ച് വില്‍ക്കുന്നത് . പിടികൂടിയ ഗോതമ്പിന്റെ ബില്ല് ഹാജരാക്കാന്‍ മാഫിയകള്‍ക്കായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഉന്നത പൊലീസ് അധികാരികള്‍ കുറ്റിപ്പുറത്ത് എത്തിയിരുന്നു. കുറ്റിപ്പുറം കേന്ദ്രീകരിച്ച് അരി, ഗോതമ്പ് മുതലായവ സിവില്‍ സപ്ലൈസ് സംഭരണശാലയില്‍ നിന്നും കരിഞ്ചന്തയ്ക്ക് കടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. പിടികൂടിയ ഗോതമ്പിന്റെ ചാക്കുകളില്‍ സര്‍ക്കാര്‍ മുദ്രയുണ്ട്. ലോറിഡ്രൈവറെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‌തേക്കും.

Sharing is caring!