ഇ അഹമ്മദിന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരി

ഇ അഹമ്മദിന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തിന്റെ സന്തതസഹചാരി

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ ഓര്‍മയില്‍ വിതുമ്പി അദ്ദേഹത്തിന്റെ സന്തത സഹചാരി വി പി ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇ അഹമ്മദ് ഇല്ലാതെ ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഭക്ഷണത്തിന് ഒത്തുകൂടിയ ഫോട്ടോ പങ്കുവെച്ചാണ് ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇ അഹമ്മദിന്റെ മക്കളോടൊപ്പം ഹോട്ടലില്‍ നിന്നുള്ള ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു.

ഇ അഹമ്മദ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മക്കളോടൊപ്പം അശോക ഹോട്ടലില്‍ രാത്രി ഭക്ഷണത്തിന് പലപ്പോഴും ഇവിടെ എത്താറുണ്ടായിരുന്നത് ഷഫീഖ് ഓര്‍ക്കുന്നു. ഭക്ഷണവും വിശേഷം പങ്കുവെക്കലുകളുമായി മണിക്കൂറുകളോളം ഹോട്ടലിലെ സംഭാഷണം നീണ്ടുപോകുന്നതും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെക്കുന്നു. ഡല്‍ഹിയിലെ ഇ അഹമ്മദിന്റെ ഔദ്യോഗിക വസന്തിക്ക് സമീപമാണ് പ്രശസ്തമായ അശോക ഹോട്ടല്‍. രോഗികളുടെ അവകാശം സംരക്ഷിക്കുന്ന നിയമം രാജ്യത്ത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ ഇ അഹമ്മദിന്റെ മക്കളായ ഡോ ഫൗസിയയും, നസീറും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

It cannot be written. It cannot be expressed. We all miss the fatherly love of the Legend who used to get us there in…

Shafeeq VP Delhi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 15, 2017

Sharing is caring!