കെ ടി ജലീലും ഉമ്മര്‍ അറയ്ക്കലും തുറന്ന പോരിലേക്ക്

മലപ്പുറം: മന്ത്രി കെ ടി ജലീലും അദ്ദേഹത്തിന്റെ പഴയകാല സഹപ്രവര്‍ത്തകനും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ ഉമ്മര്‍ അറയ്ക്കലും തമ്മിലുള്ള തര്‍ക്കം സാമൂഹ്യ മാധ്യമങ്ങളിലേക്ക്. കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഫണ്ടുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവരും തമ്മില്‍ ഫേസ്ബുക്കില്‍ ചെളിവാരി എറിയുന്ന സ്ഥിതിയിലേക്ക് എത്തി. മന്ത്രി ജലീല്‍ യൂത്ത് ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ലീഗ് നേതാവ് ഉമ്മര്‍ അറയ്ക്കല്‍.
കിഡ്നി സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഫണ്ട് നല്‍കുന്നത് സംബന്ധിച്ച ഫയലുകള്‍ രണ്ട് തവണ മന്ത്രിയുടെ ഓഫിസില്‍ നിന്ന് അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇക്കാര്യം ചൂണ്ടികാട്ടി ജില്ലാ പഞ്ചായത്തില്‍ നിന്നും പ്രതികരണങ്ങള്‍ വന്നിരുന്നു. ഇത് പരസ്യമായപ്പോള്‍ വിശദീകരണവുമായി മന്ത്രി ജലീലെത്തി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഫയലുകളും, കണക്കുകളും ഓഡിറ്റിങിന് വിധേയമാക്കുന്നില്ലെന്നും, സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്നുമായിരുന്നു മന്ത്രി ഫേസ്ബുക്കിലൂടെ ആരോപിച്ച്ത്.
ആ വാര്‍ത്തയുടെ ലിങ്ക് ചുവടെ
ജനങ്ങളുടെ പണം നഷ്ടപെടാന്‍ അനുവദിക്കില്ല – മന്ത്രി കെ.ടി ജലീല്‍
ഇതിന് മറുപടി എന്നോണമാണ് ഉമ്മര്‍ അറയ്ക്കല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും, പത്രക്കുറിപ്പൂലെടെയും വിശദീകരണവുമായെത്തിയത്. മന്ത്രി കെ ടി ജലീലിനെ കടന്നാക്രമിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ബഹുമാനപ്പെട്ട മന്ത്രി എന്ന് വിശേഷിപ്പിക്കുന്നത് മന്ത്രി എന്ന പദവിയെ മാത്രമാണെന്നും ജലീലെന്ന വ്യക്തിയെ അല്ലെന്നും സൂചിപ്പിച്ചാണ് ആദ്യ വരി തന്നെ ആരംഭിക്കുന്നത്. മന്ത്രി പദവിയിലിരുന്ന് നിലവാരമില്ലാത്ത ആക്ഷേപങ്ങളാണ് ഉന്നയിക്കുന്നതെന്നും താങ്കളുടെ നിലവാരം വിലയിരുത്തുവാന്‍ ഈ ഒരു പോസ്റ്റ് മതിയെന്നും ഉമ്മര്‍ അറയ്ക്കല്‍ പറയുന്നു. ഒപ്പം സൊസൈറ്റി പ്രവര്‍ത്തനത്തില്‍ അഴിമതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി കെ.ടി ജലീലിനൊരു തുറന്ന കത്ത്ബഹുമാനപ്പെട്ട മന്ത്രി കെ.ടി ജലീല്‍,"ബഹുമാനപ്പെട്ട"എന്ന അഭിസംബോധന മന്ത്രി എന്ന…
Ummer Arakkal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 15, 2017
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]