കുട്ടി കര്ഷകര്ക്ക് പ്രോല്സാനവുമായി ജില്ലാ കലക്ടര്
മലപ്പുറം: വാളക്കുളം കെ എച്ച് എം സ്കൂളിലെ കുട്ടി കര്ഷകര്ക്ക് പ്രോല്സാഹനവുമായി ജില്ലാ കലക്ടര് അമിത് മീണ. ഒഴിവു ദിവസങ്ങളില് പാടത്ത് കൃഷിയിറക്കിയാണ് വിദ്യാര്ഥികള് നൂറുമേനി കൊയ്തത്. സ്കൂളിലെ ഹരിത സേന കതിര് മണി എന്ന പേരിലാണ് അരി വിപണിയിലിറക്കുന്നത്.
അരിക്ക് പുറമെ അവിലും ഇതെ ബ്രാന്റില് കുട്ടികള് പുറത്തിറക്കുന്നുണ്ട്. കലക്റ്റ്രേില് നടന്ന ചടങ്ങില് ജില്ലാ കലക്ടര് അമിത് മീണ വിപണനോദ്ഘാടനം നിര്വ്വഹിച്ചു. അരിക്കായി അന്യസംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി മാറണമെന്നും വിദ്യാര്ത്ഥികളുള്പ്പെടെയുള്ള പുതുതലമുറ കാര്ഷിക രംഗത്തേക്ക് കടന്നു വരണമെന്നും കലകടര് ആഹ്വാനം ചെയ്തു. ജില്ലാ കലക്ടര് കുട്ടികളുമായി കുറച്ച് സമയം സംവദിക്കുകയും ചെയ്തു.
കഴിഞ്ഞ വര്ഷം കതില് മണി അരിയുടെ വിപണനോദ്ഘാടനം ക്യഷി മന്ത്രിയായിരുന്നു നിര്വഹിച്ചത്. ചടങ്ങില് പ്രധാനധ്യാപകന് പി.കെ മുഹമ്മദ് ബഷീര്, അധ്യാപകരായ എന്. ജയശ്രീ, കെ.പി.ഷാനിയാസ്, ടി .മുഹമ്മദ്, ഇ കെ അത്തിഫ്, വി ഇസ്ഹാഖ് തുടങ്ങിയവര് സംബന്ധിച്ചു.
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]