വിദ്യാര്‍ത്ഥികളെ ക്യൂവില്‍ നിര്‍ത്തുന്ന ബസുകള്‍ക്കെതിരെ നടപടി

പൊന്നാനി: വിദ്യാര്‍ത്ഥികളെ ക്യൂവില്‍ നിര്‍ത്തി കയറ്റുന്ന ബസുകള്‍ക്കെതിരെ നടപടിയുമായി പോലീസ്. സ്കൂള്‍ സമയങ്ങളില്‍ ബസ് സ്റ്റാന്റില്‍ പോലീസിനെ വിന്യസിച്ചു.
വിദ്യാര്‍ത്ഥികളെ ക്യൂവില്‍ നിര്‍ത്താതെ ബസില്‍ കയറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായുണ്ടായിട്ടും ഇത് ലംഘിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തിറങ്ങുകയാണ് പൊന്നാനി പോലീസ്. ഉത്തരവിന് ശേഷവും പൊന്നാനി ബസ് സ്റ്റാന്റില്‍ വിദ്യാര്‍ത്ഥികളെ ക്യൂവില്‍ നിര്‍ത്തിയ ശേഷം ബസില്‍ കയറ്റുന്നത് സ്ഥിരം കാഴ്ചയാണ്. സംഭവം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലീസ് കര്‍ശന നിലപാടുമായി രംഗത്തിറങ്ങിയത്. സ്കൂള്‍ വിടുന്ന സമയത്ത് ബസ് സ്റ്റാന്റില്‍ സ്ഥിരം പൊലീസ് സാന്നിദ്ധ്യമുണ്ടാകും. ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയും കൈകൊള്ളും. പൊന്നാനി എസ്.ഐ.കെ.പി.വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസിനെ വിന്യസിച്ചത്.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.