മലപ്പുറത്ത് റൂം വാടകക്കെടുത്ത് ചീട്ടുകളി; ഏഴുപേര്‍ പിടിയില്‍

മലപ്പുറത്ത് റൂം വാടകക്കെടുത്ത് ചീട്ടുകളി; ഏഴുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കിഴക്കേത്തലയില്‍ അഷ്‌റഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ റൂം വാടകക്ക് എടുത്ത് പണം വെച്ച് ചീട്ടുകളിച്ച ഏഴംഗ സംഘത്തെ മലപ്പുറം സി.ഐ എ.പ്രേംജിത്തും സംഘവും പിടികൂടി. ചീട്ട് കളി സംഘത്തില്‍പെട്ട ഒടമലക്കുണ്ട് സൈതലവി, മൂച്ചിത്തോടനഴി അബ്ദുല്‌ഴ ഹമീദ്, മേമന മുനീര്‍, നെച്ചികണ്ടന്‍ സുനില്‍ കുമാര്‍, തോരപ്പ കബീര്‍, കൂരിമണ്ണില്‍ ഖാലീദ്, കൂളത്ത് കബീര്‍ എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്നും 33000/ രൂപയും പിടികൂടി. മലപ്പുറം സി.ഐ എ.പ്രേംജിത്തിനെ കൂടാതെ അഡീഷ്ണല്‍ എസ്.ഐ കുഞ്ഞുമുഹമ്മദ്, പ്രൊബേഷണറി എസ്.ഐ ബൈജു, എ.എസ്.ഐ സാബുലാല്‍, എസ്.സി.പി.ഒ രജീന്ദ്രന്‍, സി.പി.ഒ മാരായ നിസ്സാര്‍, ഹരിലാല്‍, സുജിത് എന്നിവരാണു ചീട്ടുകളി സംഘത്തെ പിടികൂടിയത്.

Sharing is caring!