വെളിയങ്കോട് സ്കൂളില് ഒരേക്കര് സ്ഥലത്ത് കരനെല് കൃഷി തുടങ്ങി
പൊന്നാനി: മികവിന്റെ കേന്ദ്രമായി മാറുന്ന വെളിയങ്കോട് ഗവണ്മെന്റ് ഹയര് സെക്കണ്ടറി സൂളില് ഒരേക്കറോളം സ്ഥലത്ത് കരനെല് കൃഷി തുടങ്ങി. നാച്വറല് ക്ലബ്ബില് അംഗങ്ങളായ 52 വിദ്യാര്ത്ഥി കളാണ് കരയില് കതിരണയിക്കുന്നത്.പ്രൊഫ.വി.കെ ബേബി ചെയര്മാനായുള്ള വെല്ഫയര് കമ്മറ്റിയാണ് ഇതിനാവശ്യമായ പശ്ചാത്തലവും വിത്തും ഒരുക്കി നല്കിയത്.ഉമ ഇനത്തില്പെട്ട വിത്താണ് സ്കൂ അങ്കണത്തില് മൂന്നര മാസം കൊണ്ട് വിളയുക.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ആറ്റുണ്ണി തങ്ങള് ഉദ്ഘാടനം ചെയ്തു.പ്രൊഫ. വി.കെ. ബേബി, എച്ച് എം പ്രസന്ന, ഷാജി കാളിയത്തേല്, നാച്വറല് ക്ലബ്ബ് കണ്വീനര് കെ ജയശ്രീ,
പി ടി എ ഭാരവാഹികളായ വത്സല കുമാര്, ടി ഗിരിവാസന്, പി അജയന്, അയിരൂര് മുഹമ്മദലി, എല് പി വിഭാഗം എച്ച് എം മുഹമ്മദ് അഷ്റഫ് എന്നിവര് പ്രസംഗിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]