പി.വി അബ്ദുല് വഹാബ് എംപി ഇടപെട്ടു; അശ്വതിക്ക് തുടര് പഠനത്തിന് അവസരം

നിലമ്പൂര്: ഉയര്ന്ന മാര്ക്കില് പ്ലസ് റ്റു ജയിച്ചിട്ടും ഉപരിപഠനം പ്രതിസന്ധയിലായ ആദിവാസി വിദ്യാര്ഥിനി അശ്വതിക്ക് പി.വി അബ്ദുല് വഹാബ് എം.പി തുണയായി. അശ്വതിക്ക് നിലമ്പൂര് അമല് കോളേജില് പ്രവേശനം നല്കുമെന്ന് എം.പി അറിയിച്ചു. അശ്വതിയുടെ തുടര്പഠന ചെലവും പീവീസ് ചാരിറ്റബ്ള് ട്രസ്റ്റ് വഹിക്കും. പുഞ്ചക്കൊല്ലി കോളനിയില് താമസിക്കുന്ന അശ്വതി ഗോത്രവിഭാഗക്കാര്ക്കുള്ള കോളേജില് അഡ്മിഷന് ശ്രമിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതു സംബന്ധിച്ച് മാധ്യമം ദിനപത്രത്തില് വന്ന വാര്ത്ത ശ്രദ്ധയില്പെട്ട പി.വി അബ്ദുല് വഹാബ് എം.പി ഇടപെട്ട് അശ്വതിക്ക് അമല് കോളേജില് പ്രവേശനം നല്കുകയായിരുന്നു.

എട്ട് കോഴ്സുകളാണ് അമല് കോളേജിലുള്ളത്. ഇതില് ഇഷ്ടമുള്ള കോഴ്സ് അശ്വതിക്ക് തെരഞ്ഞെടുക്കാം. നിലമ്പൂര് ഇന്ദിരാഗാന്ധി മോഡല് റെസിഡന്ഷ്യല് സ്കൂളില് നിന്നാണ് അശ്വതി പ്ലസ് റ്റു പാസായത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടര് അപ്ലിക്കേഷന് അശ്വതി ജില്ലാ വിദ്യാഭ്യാസ വകുപ്പ് മുഖേനെ അപേക്ഷ നല്കിയിരുന്നു. പി.എസ്.സിയാണ് സംസ്ഥാനതലത്തില് പ്രവേശന ലിസ്റ്റ് തയ്യാറാക്കുന്നത്. കഴിഞ്ഞ വര്ഷം അപേക്ഷ നല്കിയവരെയും ഇത്തവണ പരിഗണിക്കുമെന്നതിനാല് അശ്വതിക്ക് പ്രവേശനം ലഭിക്കില്ലെന്നാണ് അധികൃതര് അറിയിച്ചത്. ബിരുദ പഠനത്തിന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന സമയത്താണ് പി.വി അബ്ദുല് വഹാബ് ഇടപെട്ട് പഠനാവസരം ഒരുക്കി നല്കിയത്.
അശ്വതിക്ക് പഠനാവസരം നല്കാനയതിന്റെ സന്തോഷവും എം.പി ഫേസ്ബുക്ക് വഴി പങ്ക്വച്ചു. ‘ ജീവിതത്തില് പല പ്രതിസന്ധികളിലും എനിക്കു മുന്നിലും പലരും വെളിച്ചവുമായി വന്നിട്ടുണ്ട്. ഇന്നലെ പക്ഷേ മറ്റൊരാളെ കൈപിടിച്ചു ഉയര്ത്തുക എന്നത് എന്റെ കര്ത്തവ്യമായി മാറി. അങ്ങനെ അശ്വതി എന്ന മിടുക്കി പ്രതിസന്ധികളെല്ലാം തരണം ചെയ്ത് അമല് കോളേജിലെ വിദ്യാര്ഥിനി ആയി മാറുകയാണ്. ‘ എം.പി ഫേസ്ബുക്ക് കുറിപ്പില് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]