സ്പോര്ട്സ് കൗണ്സില് വെബ്സൈറ്റില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്

മലപ്പുറം: രണ്ട് വര്ഷം മുമ്പ് കാലാവധി കഴിഞ്ഞെങ്കിലും സ്പോര്ട്സ് കൗണ്സിലിന് ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്. ജില്ലാ കലക്ടറുടെ സ്ഥാനത്ത് നല്കിയിരിക്കുന്നത് കെ. ബിജുവിന്റെ പേരും ഫോട്ടോയും. ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ malappuramdistrictsportscouncil.com ലാണ് ഈ വിവരം നല്കിയിരിക്കുന്നത്. സൈറ്റില് നല്കിയ വിവരങ്ങളെല്ലാം പഴയതാണ്.
സ്പോര്ട്സ് കൗണ്സില് പ്രസിഡന്റായി 2008 മുതല് എ. ശ്രീകുമാര് തുടരുന്നതായാണ് സൈറ്റില് കാണിച്ചിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്നും അദ്ദേഹം മാറിയിട്ട് രണ്ട് വര്ഷമായി. മഞ്ചേരി സ്പോര്ട്സ് കോംപ്ലക്സിന്റെയും കോട്ടപ്പടി സ്റ്റേഡിയത്തിന്റെയും ഫോട്ടോകള് നല്കിയിട്ടുണ്ടെങ്കിലും പണി പൂര്ത്തിയായിട്ടില്ലെന്നാണ് നല്കിയിരിക്കുന്നത്.
മലബാര് പ്രീമിയര് ലീഗ് നടത്താന് തീരുമാനിച്ചതായി സൈറ്റിന്റെ ഹോം പേജില് തന്നെ നല്കിയിട്ടുണ്ട്. മത്സരം 2015 കഴിഞ്ഞെങ്കിലും സൈറ്റില് നിന്നും ഇവ എടുത്ത് മാറ്റിയിട്ടില്ല. നല്കിയ വിവരത്തിലാണെങ്കില് ഐ.എസ്.എല് മാതൃക എന്നതിന് പകരം ഐ.പി.എല് മാതൃക എന്നാണ് നല്കിയിട്ടുള്ളത്.
കോട്ടപ്പടി സ്റ്റേഡിയത്തിലെ കടമുറികള് ലേലം ചെയ്യാനുള്ള അറിയിപ്പാണ് അറിയിപ്പ് കോളത്തില് നല്കിയിട്ടുള്ളത്. 2015 – 16 അധ്യയന വര്ഷത്തേക്ക് സ്പോര്ട്സ് ഹോസ്റ്റലിലേക്കുള്ള സെലക്ഷന്, മലബാര് പ്രീമിയര് ലീഗിന് താത്പര്യ പത്രം ക്ഷണിച്ച അറിയിപ്പ് എന്നിവയും സൈറ്റിലുണ്ട്.
ജില്ലയിലെ അഭിമാന പദ്ധതിയായ മഞ്ചേരി സ്പോര്ട്സ് കോംപ്ലക്സ് നിര്മാണം പൂര്ത്തിയായിട്ടില്ലെന്ന് സൈറ്റില് പറയുന്നു. കോട്ടപ്പടി സ്റ്റേഡിയത്തിന്റെ നിര്മാണം പൂര്ത്തിയായി കേരള പ്രീമിയര് ലീഗടക്കമുള്ള മത്സരം നടന്നെങ്കിലും 2013 ഡിസംബര് അവസാനത്തോടെ പൂര്ത്തിയാകുമെന്നാണ് സൈറ്റില് പറയുന്നത്. നല്കിയ വിവരങ്ങള് പഴയതാണെന്ന് മാത്രമല്ല അക്ഷര തെറ്റുകളും വ്യാപകമായിട്ടുണ്ട്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]