മികച്ച കേരള താരത്തിനുള്ള അവാര്‍ഡ് പി. ഉസ്മാന്‌

മികച്ച കേരള താരത്തിനുള്ള അവാര്‍ഡ് പി. ഉസ്മാന്‌

മലപ്പുറം: സംസ്ഥാനത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അവാര്‍ഡ് പി. ഉസ്മാന്. താനൂര്‍ കണ്ണന്തളി സ്വദേശിയാണ്. കേരള ടീമിന് വേണ്ടിയും എസ്.ബി.ഐ ക്ക് വേണ്ടിയും നടത്തിയ പ്രകടനമാണ് ഉസ്മാനെ നേട്ടത്തിന് അര്‍ഹനാക്കിയത്.

ഗോവയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ ക്യാപ്‌നായിരുന്നു. ടീമിന് രണ്ടാം സ്ഥാനം നേടികൊടുത്തതില്‍ ഉസ്മാന്റെ പങ്ക് വലുതാണ്. കാസര്‍ഗോഡ് നടന്ന ക്ലബ്ബ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഗോകുലം എഫ്.സി യെ തകര്‍ത്ത് ജേതാക്കളായതും ഉസ്മാന്റെ മികവിലാണ്. മികച്ച താരത്തിനുള്ള താത്തിനുള്ള ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരവും ഉസ്മാനായിരുന്നു.

താനൂര്‍ പരേതനായ കോയയുടെയും സൈനബയുടെയും മകനാണ് ഉസ്മാന്‍. അഞ്ച് തവണ സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടിയിട്ടുണ്ട. കാട്ടിലങ്ങാടി സ്‌കൂള്‍ ടീമിലൂടെയാണ് കളി തുടങ്ങിയത്. കോഴിക്കോട് മലബാര്‍ യുനൈറ്റഡ്,തിരൂര്‍ ബ്രദേഴ്‌സ് എന്നിവയില്‍ കളിച്ചതിന് ശേഷമാണ് എസ്.ബി.ടി.യില്‍ എത്തിയത്.

Sharing is caring!