പാങ്ങില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

കൊളത്തൂര്‍:പാങ്ങില്‍ സ്കൂള്‍ ബസ് നിയന്ത്രണം മറിഞ്ഞു. വിദ്യാര്‍ഥികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. പാങ്ങ് താണിക്കോട് റോഡില്‍ അയനിക്കുണ്ടിലാണ് അപകടം.പാങ്ങ് പടിഞ്ഞാറ്റുംമുറി എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്.വൈകുന്നേരം സ്കൂളില്‍നിന്ന് വിദ്യാര്‍ഥികളുമായി പോകുന്ന മിനിബസാണ് നിയന്ത്രണം മറിഞ്ഞത്. പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ബസിലുണ്ടായിരുന്നു. വീതികുറഞ്ഞ റോഡരികിലെ കല്ലില്‍ ചക്രംകയറിയാണ് ബസ് മറിഞ്ഞത്.നാട്ടുകാരും സമീപവാസികളും രക്ഷാ പ്രവര്‍ത്തനം നടത്തി.
RECENT NEWS

വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും
നിലമ്പൂർ: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി [...]