കേരളാ നിയമസഭാ മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്

മലപ്പുറം: കേരളാ നിയമസഭയുടെ ആര്. ശങ്കര നാരായണന് തമ്പി മാധ്യമ അവാര്‍ഡ് മംഗളം ദിനപത്രം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്.
അമ്പതിനായിരംരൂപയാണു പുരസ്ക്കാര തുക.
മംഗളം ദിനപത്രത്തില്‍ 2016 ഡിസംബര്‍ 27മുതല്‍ 31വരെ പ്രസിദ്ദീകരിച്ച ‘ഊരുകളിലുമുണ്ട് ഉജ്വല രത്നങ്ങള്‍’ എന്ന വാര്ത്താപരമ്പരക്കാണു അവാര്‍ഡ് ലഭിച്ചത്. മലയാള ഭാഷയുടേയും സാംസ്ക്കാരത്തിന്റേയും പരിപോഷണത്തിന് ഉതകുന്ന മികച്ച മാധ്യമ സൃഷ്ടികളാണു അവാര്‍ഡിന് പരിഗണിച്ചത്. ഈവര്‍ഷത്തെ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയുടെ മാധ്യമ പുരസ്ക്കാരവും ഇതെ വാര്ത്താപരമ്പരക്കു ലഭിച്ചിരുന്നു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.