ദിലീപ് ഫാന്സിന്റെ കേരളത്തിലെ അമരക്കാര് മലപ്പുറത്തുകാര്

മലപ്പുറം : അറസ്റ്റിലായ നടന് ദിലീപിന്റെ കേരളത്തിലെ ഫാന്സ് അസോസിയേഷന്റെ അമരക്കാര് മലപ്പുറം തിരൂര് സ്വദേശികള്. ഫാന്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് റിയാസും, ട്രഷറര് ഹാരിസുമാണു തിരൂര് സ്വദേശികള്. ഫാന്സ് അസോസിയേഷനുകളുടെ നിര്ണായക തീരുമാനങ്ങളെല്ലാം ഇവരിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. ഇരുവരും ദിലീപുമായി അടുത്ത ആത്മബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്നു.
10വര്ഷത്തിലധികമായി ഈഭാരവാഹകള് ദിലീപുമായി അടുപ്പം തുടങ്ങിയിട്ട്. ഇതിനാല് തന്നെ ഏറെ ഞെട്ടലാണു ഇരുവര്ക്കും ദിലീപിന്റെ അറസ്റ്റ് ഉളവാക്കിയത്. ഇരുവരുടേയും സമ്മര്ദങ്ങള്ക്കു വഴിങ്ങി മുമ്പു തിരൂരില് ഫാന്സ് അസോസിയേഷന് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യാന് ദിലീപ് നേരിട്ടു എത്തുകയും ചെയ്തിരുന്നു. പതിനായിരത്തോളം പേരാണു നിലവില് ദിലീപ് ഫാന്സ് അസോസിയേഷനില് മലപ്പുറം ജില്ലയില്നിന്നും ഉളളത്. ദിലീപിന്റെ ഫാന്സ് അസോസിയേഷനുകളില് മികച്ച പ്രവര്ത്തനം കാഴ്ച്ചവെക്കുന്ന ജില്ലകളില് ഒന്നുമായിരുന്നു മലപ്പുറം. ഇതിനാല്തന്നെ ദിലീപിനെതിരെയുള്ള ആരോപണങ്ങള് മലപ്പുറം ജില്ലയിലും ഏറെ ചര്ച്ചാവിഷയമായിട്ടുണ്ട്.
ഔദ്യോഗികമായി ഫാന്സ് അസോസിയേഷനുകളില് അംഗമല്ലാത്ത നിരവധി ദിലീപ് ഫാന്സുകാറുള്ള ജില്ലകൂടിയാണു മലപ്പുറം. ദിലീപിന്റെ സിനിമകള്ക്കു മലപ്പുറം ജില്ലയില്നിന്നും മികച്ച കളക്ഷനുകളാണു ഓരോതവണയും ലഭിക്കാറുള്ളത്. മറ്റുജില്ലകളിലെല്ലാം ദിലീപ് പടങ്ങള്ക്കു ആളില്ലാതിരിക്കുമ്പോഴും മലപ്പുറം ജില്ലയില് ദിലീപ് പടങ്ങള്ക്കു തീയേറ്ററുകള് നിറഞ്ഞു കവിഞ്ഞു നിന്നിരുന്ന സമയങ്ങളും മുമ്പുണ്ടായിരുന്നു.
RECENT NEWS

ഭർതൃ വീട്ടിലെ യുവതിയുടെ മരണം ഗാർഹിക പീഢനം മൂലമെന്ന് പരാതി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്യാൻ കാരണം ഗാർഹിക പീഡനം മൂലമെന്ന് പരാതി. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഷെബിനയെ ഭര്ത്താവിന്റെ ബന്ധുക്കള് [...]