കെ മമ്മദ് ഫൈസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃക: അബ്ബാസലി തങ്ങള്‍

കെ മമ്മദ് ഫൈസിയുടെ പ്രവര്‍ത്തനങ്ങള്‍  മാതൃക: അബ്ബാസലി തങ്ങള്‍

മലപ്പുറം: മതരംഗത്തു പണ്ഡിതോചിത സംഘാടകനായി നിലകൊണ്ടും സാമ്പത്തികമായ ഔന്നത്യം ദീനീ പ്രവര്‍ത്തനങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കുമായി നീക്കിവയ്ക്കുകയും ചെയ്ത ഹാജി കെ. മമ്മദ് ഫൈസിയുടെ സേവനങ്ങള്‍ സമുദായത്തിനു വലിയ മുതല്‍കൂട്ടായിരുന്നുവെന്നു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മലപ്പുറം സുന്നിമഹലില്‍ സംഘടിപ്പിച്ച ഹാജി കെ. മമ്മദ് ഫൈസി അനുസ്മരണ പ്രാര്‍ഥനാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

മതരംഗത്തും രാഷ്ട്രീയ രംഗത്തും മര്‍മമറിഞ്ഞ സംഘാടകനായിരുന്നു ഫൈസിയെന്നും സമുദായത്തിനും സമസ്തക്കുംവേണ്ടി നിസ്വാര്‍ഥമായി സേവകനായി നിലകൊണ്ടു ഫൈസി നടത്തിയ സേവനങ്ങള്‍ സ്മരിക്കപ്പെടുമെന്നും മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷനായി. പ്രാര്‍ഥനാ സദസിനു സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്‍ എന്നിവര്‍ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.

മൗലിദ്പ്രാര്‍ഥനാ സദസിനു സമസ്ത മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, ടി.പി ഇപ്പ മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര നേതൃത്വം നല്‍കി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി. ഉബൈദുല്ല എം.എല്‍.എ, പുത്തനഴി മൊയ്തീന്‍ ഫൈസി, കാടാമ്പുഴ മൂസ ഹാജി സംസാരിച്ചു.

കെ.എ റഹ്മാന്‍ ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, ആനമങ്ങാട് അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കാളാവ് സൈതലവി മുസ്ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹാജി യു. മുഹമ്മദ് ശാഫി, യു.എ ലത്വീഫ്, ളിയാഉദ്ദീന്‍ ഫൈസി, ഹംസ ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സി.എച്ച് ത്വയ്യിബ് ഫൈസി, പി.വി മുഹമ്മദ് മൗലവി, സി. അബ്ദുല്ല മൗലവി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, സി.എം കുട്ടി സഖാഫി, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കുന്നത്ത് ഇബ്റാഹീം ഫൈസി, കുന്നത്ത് അബൂബക്കര്‍ ഫൈസി, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, അരിപ്ര അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ.പി.എം അലി ഫൈസി, പി.എ മുഹമ്മദ് ബാഖവി, പി.കെ ലത്വീഫ് ഫൈസി സംബന്ധിച്ചു.

Sharing is caring!