വേങ്ങരയില്‍ അലക്ഷമായ നിലയില്‍ സ്ഫോടക വസ്തു ശേഖരം; അഞ്ചുപേര്‍ അറസ്റ്റില്‍

വേങ്ങര: അലക്ഷ്യമായി സൂക്ഷിച്ച സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തില്‍ വേങ്ങര പോലീസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഊരകം കട്ടേക്കാട് മേല്‍മുറി ചിറകണ്ടത്തില്‍ തോമസ് (51), ജോലിക്കാരനായ ഊരകം പുളാപ്പീസ് മേലേ വളപ്പില്‍ മൊയ്തീന് കുട്ടി (46) എന്നിവരെ തിങ്കളാഴ്ചയും ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഊരകം പൂളാപ്പീസ് സ്വദേശികളായ കഴിപ്പള്ളി കിളിയന്‍ (60), വലിയ തൊടി അബ്ദുറഹിമാന് (44), പിലാക്കല്‍ മുഹമ്മദലി (60), എന്നിവരെ ഇന്നലെയുമാണ് പിടികൂടിയത്.
ചിറക്കണ്ടത്തില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ക്വാറിക്ക് സമീപത്തു നിന്നാണ് സ്ഫോടക വസ്തു ശേഖരം പിടിച്ചെടുത്തത്. ക്വാറി തൊഴിലാളികള്‍ പ്ലാസ്റ്റിക്ക് ഷീറ്റ്കൊണ്ട് നിര്‍മിച്ച പാചകപ്പുരയില്‍ അലക്ഷ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. 80 കിലോ ജലാറ്റിന്‍ സ്റ്റിക്ക്, 600 ഡിഗ് നേറ്ററുകള്, 17 കോയ്ല് സേഫ്റ്റി ഫ്യൂസ്സുമടങ്ങുന്ന സ്ഫോടക വസ്തു ശേഖരമാണ് പോലീസ് പിടികൂടിയത്. ഏറെ അപകടകരമായ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തോമസിന്റെ ഉടമസ്ഥതയില്‍ 80 കിലോ ജലാറ്റിന്‍ സ്റ്റിക്കും, 500 ഡിഗ് നേറ്ററുകളും 12 കോയില്‍ സേഫ്റ്റി ഫ്യുസും ശേഷിച്ചവ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ളതുമാണ്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം സി.ഐ.എ.പ്രേംജിത്, വേങ്ങര എസ്.ഐ.അബ്ദുള്‍ ഹക്കീം, ട്രാഫിക്ക് എ.എസ്.ഐ.അബ്ദുള്‍ ജബ്ബാര്‍, മലപ്പുറം എ.എസ്.ഐ.ബാബുലാല്‍ സി.പി.ഒ.മാരായ അബ്ദുള്‍ കരീം, അനീഷ്, ഷിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പരിശോധന നടത്തി പ്രതികളെയും സ്ഫോടക വസ്തു ശേഖരവും പിടികൂടിയത്. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]