മുഖ്യമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് കെ. സുധാകന്‍

മലപ്പുറം: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയന്‍ കെ.എസ്.യു വിന്റെ തല്ലുക്കൊണ്ട് ഓടിയുട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കലക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറുകാര്‍ ഊരിപ്പിടിച്ച വാളിനിടയിലൂടെ എപ്പോഴാണ് പിണറായി വിജയന്‍ പോയതെന്ന് അറിയില്ല. താനും തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ തന്നെയാണ് പഠിച്ചത്. അന്നവിടെ ആര്‍.എസ്.എസും എ.ബി.വി.പിയും ഉണടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും ഭാഷ സംസാരിക്കാന്‍ പിണറായിക്ക് കഴിയില്ല. ഉള്ളിലുള്ള സംസ്‌കാരം പുറത്തു ചാടുമെന്ന് ഭയന്ന് അദ്ദേഹം നിര്‍ത്തി നിര്‍ത്തി, ആലോചിച്ചുറപ്പിച്ചാണ് ഓരോ വാക്കും പറയുന്നത്. 10 മിനിറ്റ് ഒഴുക്കോടെ സംസാരിച്ചാല്‍ 50 അബദ്ധമെങ്കിലും ഉണ്ടാവും. സുധാകരന്‍ പറഞ്ഞു.
പോലീസിലും സിവില്‍ സര്‍വീസിലും ഗ്രൂപ്പുണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഗ്രൂപ്പുവഴക്ക് മൂലം ഭരണം നടക്കാത്ത സ്ഥിതിയാണുള്ളത്. വിവരവും വിവേകവുമില്ലാത്ത വി.എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനാക്കി. വിഎസിനോളം അധികാരമോഹമുള്ള മറ്റൊരു നേതാവ് ഇടതുപക്ഷത്തില്ല. 200 കോടി ചെലവഴിച്ചിട്ടും സംസ്ഥാനത്തിന് ഗുണകരമായ ഒന്നും നല്‍കാന്‍ വി എസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]