മലയാള സര്‍വകലാശാലയുടെ അനധികൃത ഭൂമിയിടപാട്; വി.സി.യുടെ കോലം കത്തിച്ചു

മലയാള സര്‍വകലാശാലയുടെ അനധികൃത ഭൂമിയിടപാട്; വി.സി.യുടെ കോലം കത്തിച്ചു

തിരൂര്‍: മലയാള സര്‍വകലാശാലക്ക് ഭൂമി വാങ്ങിയതിലെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും വൈസ് ചാന്‍സല ര്‍ കെ.ജയകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാവുന്നു. ഇന്നലെ യുവമോര്‍ച്ച യും യു.ഡി.വൈ.എഫും വെവ്വേറെ പ്രക്ഷോഭം
നടത്തി. യുവമോര്‍ച്ച തിരൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂര്‍ ആര്‍.ഡി.ഒ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.വിപിന്‍ ഉല്‍ഘാടനം ചെയ്തു.മലയാള സര്‍വകലാശാലക്ക് ഭൂമി വാങ്ങുന്നത് ഭൂമാഫിയക്ക് കോടികള്‍ തട്ടാനാണെന്നും വലിയ ഭൂമി കുംഭകോ
ണ മാ ണ് തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തില്‍ നടന്നിട്ടുള്ളതെന്നുംഅദ്ദേഹം പറഞ്ഞു. മനോജ് പാറ്റശ്ശേരി
കെ.രതീഷ്, അനില്‍കുമാര്‍, കെ.പി.പ്രദീപ് പ്രസംഗിച്ചു. സൂരജ്, രതീഷ് ,സുധീഷ്, സ്വാമി ദാസ് നേതൃത്വം നല്‍കി. സര്‍ വ ക ലാ ശാല ഭൂമി കുംഭകോണത്തെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഇതില്‍ വി.സി.ക്ക് പ
ങ്കുണ്ടെന്നും ആരോപിച്ച് യു.ഡി. വൈ.എഫ് പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രതിഷേധ പ്രകടഗം നടത്തി.പ്രവര്‍ത്തകര്‍വൈസ് ചാന്‍സലറുടെ കോലം കത്തിച്ചു.കെ.പി.ഹുസൈന്‍, പി.പി.സമദ്
യാസര്‍ പൊട്ടച്ചോല, സി.പി.രാജീവ്.കെ.കെ.റിയാസ്, ഇസ്മായില്‍ കണ്ടാത്ത്പ്രസംഗിച്ചു.വി.മന്‍സൂര്‍ അലി, സി.ടി.ഷൗക്കത്ത്, മനാഫ് പൂന്തല, ഇബ്രാഹിംബാ ദുഷ, ഫാസില്‍ പൂക്കയില്‍ശ്രീകുമാര്‍ തലക്കാട് നേതൃത്വം നല്‍കി.

Sharing is caring!