മലപ്പുറത്ത് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലൂദ

മലപ്പുറത്ത് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലൂദ

പാരീസ്: കൊണ്ടോട്ടി മുണ്ടപ്പലം ഗ്രൗണ്ടില്‍ ചെളിയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഫ്രഞ്ച് താരം ഫോളറന്റ് മലൂദ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ഇന്ത്യന്‍ താരം അനസ് എടത്തൊടികയുടെ ഫോട്ടോ പങ്ക് വെച്ചാണ് മലൂദ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. അനസ് എടത്തൊടിക കളിച്ച് വളര്‍ന്ന മൈതാനമാണ് മുണ്ടപ്പലം അരീനയെന്ന് നാട്ടുകാര്‍ വിളിക്കുന്ന മുണ്ടപ്പലം മൈതാനം.

മുണ്ടപ്പലം അരീനയില്‍ കളിക്കുക എന്നത് തന്റെ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തിരിക്കുന്നു എന്ന് പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമില്‍ മലൂദ ഫോട്ടോ പങ്ക് വെച്ചത്. കളിയില്‍ തോല്‍ക്കുന്നവര്‍ വിജയിച്ചവരുടെ വസ്ത്രം അലക്കുന്നതാവണം സമ്മാനമെന്നും മലൂദ കുറിച്ചിട്ടുണ്ട്.

Mundapallam Arena ⚽️ is on my wish list ? The loser wash the clothes ?@anasedathodika15 #1Love

A post shared by Florent Malouda (@fmalouda) on

ദല്‍ഹി ഡൈനാമോസില്‍ ഒരുമിച്ച് കളിച്ചവരാണ് അനസും മലൂദയും. ചെല്‍സിക്കും ഫ്രാന്‍സിനും വേണ്ടി മാന്ത്രിക പ്രകടനം നടത്തിയ മലൂദ അനസിനൊപ്പം മുണ്ടപ്പലത്ത് പന്തുതട്ടാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Sharing is caring!