സെന്‍കുമാറിന്റ പരാമര്‍ശങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

സെന്‍കുമാറിന്റ പരാമര്‍ശങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിവാദപരാമര്‍ശങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു പുതിയ കാരണങ്ങള്‍ ഉണ്ടാകാമെന്നും അത് തനിക്ക് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം മനസ്ഥിതിയുള്ളാണ് സെന്‍കുമാറെന്നതത് ഇപ്പോഴാണ് അറിയുന്നത്. അദ്ദേഹം അങ്ങനെ പരാമര്‍ശം നടത്തിയെന്നത് അവശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ? വലിയ ഹൃദയവേദനയുണ്ടാക്കുന്ന പ്രസ്താവനകളാണത്. കേട്ടതു ശരിയാണെങ്കില്‍ അത്രത്തോളം വിഭാഗീയവും അപലപനീയവുമായി മറ്റൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!