കെ.എന്‍.എ ഖാദര്‍ വീണ്ടും എല്‍.ഡി.എഫിലേക്കോ?

മലപ്പുറം: എല്‍.ഡി.എഫിനേയും മുഖ്യമന്ത്രിയേയും പുകഴ്ത്തി മുന്‍ എല്‍.ഡി.എഫ് സഹയാത്രികനായ മുസ്ലിംലീഗ് നേതാവ് കെ.എന്‍.എ ഖാദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇടതുപക്ഷം ശക്തമായ ഫാസിസിറ്റ് വിരുദ്ധ നിലപാടുള്ളവരാണെന്നും പിണറായി മുണ്ടുടുത്ത മോദിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും കെ എന്‍ എ ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ പോലീസ് മേധാവിയുടെ അഭിമുഖത്തിലെ ആര്‍.എസ്.എസ് അനുകൂല പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടാണ് ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പ്രസതാവന. അതേ സമയം
ര്‍ നിലവില്‍ മുസ്ലിംലീഗ് നേതൃത്വവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറികൂടിയായ കെ.എന്‍.എ ഖാദര്‍ ഇടച്ചിലിലാണെന്ന ആരോപണവുമുണ്ട്. മൂന്‍ വള്ളിക്കുന്ന് എം.എല്‍.എ യായിരുന്ന കെ.എന്‍.എ ഖാദറിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്് നല്‍കിയില്ല. ഇതിനെതിരെ കെ.എന്‍.എ ഖാദര്‍ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുശേഷമാണു മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്. എന്നാല്‍ മുമ്പു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന കെ.എന്‍.എ ഖാദറിനു തനിക്കു ലഭിച്ച ഈ പോസ്റ്റിലും താല്‍പര്യമില്ലായിരുന്നു. ഇതിനു പുറമെ ഇ.അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് സമയത്ത് ഈ സ്ഥാനത്തേക്കും പരിഗണന പ്രതീക്ഷിച്ചിരുന്ന ഖാദറിനെ നിരാശനാക്കിയാണു കുഞ്ഞാലിക്കുട്ടി കടന്നു വന്നത്. ഇതിനു ശേഷം കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തിയതോടെ ഒഴിവു വരുന്ന വേങ്ങര സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണു എല്‍.ഡി.എഫിനെ അനുകൂല പോസ്റ്റുമായി വിവാദത്തിലായിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
പിണറായി മുണ്ടുടുത്ത മോഡി എന്നു ചിലര്‍ പ്രചരിപ്പിച്ചിരുന്നു .അത്തരം അഭിപ്രായം എനിക്കില്ല. എങ്കിലും സെന്‍ കുമാറിനെ അദ്ദേഹം മാറ്റിയത് സംഘപരിവാര്‍ ബന്ധം കൊണ്ടല്ല. ബെഹറ യുടെ നിയമനം അദ്ദേഹം മതേതരമായതു കൊണ്ടുമല്ല. പറഞ്ഞാല്‍ അനുസരിക്കുന്ന മാന്യനായതുകൊണ്ടാണു.പിണറായി അനുസരണക്ക് വലിയ പ്രാധാന്യം നല്കുന്നു. ഇത്ര പെട്ടെന്ന് ഒരു നിഗമനം പാടില്ല.ഇടതു പക്ഷം ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ളവരാണ്.
മതേതര മഹാസഖ്യത്തിന്റെ അനിവാര്യ ഭാഗവുമാണ്
സെന്‍കുമാര്‍ കേന്ദ്ര സര്‍ക്കാരിനെ യും ഭരണകക്ഷിയേയും വശത്താക്കി വലിയ സ്വ
പ്നങ്ങള്‍ കാണുകയാണ്.മികച്ച തസ്തികകള്‍ കൊതിച്ചു പറയുന്നതാണ്. ആര്‍ക്കും മുസ്ലിം വിരുദ്ധത പറഞ്ഞ് വല്ലതും നേടാം. നമ്മുടെ കയ്യില്‍ അദ്ദേഹത്തെ തൃപ്തമാക്കാന്‍ ഒന്നുംകൊടുക്കാനില്ലല്ലോ
കെ.എന്‍.എ ഖാദര്‍
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]