മലപ്പുറം ജില്ലയില്‍ വാട്‌സ്ആപ്പില്‍ കഞ്ചാവ് വില്‍പന സജീവം

മലപ്പുറം ജില്ലയില്‍ വാട്‌സ്ആപ്പില്‍ കഞ്ചാവ് വില്‍പന സജീവം

മലപ്പുറം: ജില്ലയില്‍ കൗമാരക്കാര്‍ക്കിടയില്‍ കഞ്ചാവ് എത്തിക്കാന്‍ പുതുവഴികള്‍ .വാട്‌സ് ആപ്പ് വഴിയാണ് ജില്ലയിലിപ്പോള്‍ കഞ്ചാവ് വില്‍പ്പന പ്രധാനമായും നടക്കുന്നതെന്ന് പോലീസ് പറയുന്നു .

ജില്ലയില്‍ നിന്ന് അടുത്തിടെ കഞ്ചാവുമായി അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണില്‍ വന്ന സന്ദേശങ്ങള്‍ പരിശോധിച്ചതോടെ സംഗതി വന്‍ അപകടത്തിലേക്കാണ് പോകുന്നതെന്ന് പോലീസിന് ബോധ്യപ്പെടുകയും ചെയ്തു .വാട്‌സ് ആപ്പ് കൂട്ടായ്മ വഴിയാണ് ഇപ്പോള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടക്കുന്നത് വാട്‌സ് ആപ്പ് കൂട്ടായ്മ വഴിയാണ് ഇപ്പോള്‍ പ്രധാനമായും കഞ്ചാവ് വില്‍പ്പന നടക്കുന്നത് . കഞ്ചാവ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ സംഘടിപ്പിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കലാണ് വില്‍പ്പനക്കാരുടെ ആദ്യ തന്ത്രം .പിന്നീട് പ്രലോഭനത്തിന്റെ സന്ദേശങ്ങള്‍ .കഞ്ചാവ് ലഭിക്കാന്‍ പണവുമായി എപ്പോള്‍ എവിടെ വരണമെന്ന സന്ദേശവും ലഭിക്കും .വില്‍പ്പനക്കെത്തുന്നയാളെ തിരിച്ചറിയാനുള്ള വിവരങ്ങളും ഉറപ്പാക്കാനുള്ള കോഡും നല്‍കും .

കഴിഞ്ഞ രണ്ടുമാസത്തിനിടെ ജില്ലയില്‍ നിന്ന് 75 കിലോയിലധികം കഞ്ചാവ് പിടികൂടിയിട്ടുണ്ട് . ഇതില്‍ നല്ലൊരു പങ്കും വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചുള്ള വില്‍പ്പനയിലായിരുന്നു . കഞ്ചാവിന് അടിപ്പെടുന്ന കുട്ടികളിലധികവും ആദ്യം പാന്‍മസാല ഉപയോഗിക്കുന്നവരായിരുന്നു . പിന്നീട് കൂടുതല്‍ ലഹരിക്കയാണ് കഞ്ചാവിലെത്തുന്നത് . പൊന്നാനിയില്‍ തന്നെ കഞ്ചാവ് വലിക്കുന്നതിനിടെ പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു .കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയാണ് ചെയ്തത് .

ജില്ലയില്‍ കൗമാരക്കാര്‍ക്കിടയില്‍ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടിവരുന്നതായാണ് അടുത്ത കാലത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത് . കൂട്ടുകാരുമൊത്ത് തമാശക്ക് തുടങ്ങുന്ന ഇത്തരം ശീലങ്ങള്‍ക്കു കുട്ടികള്‍ പെട്ടെന്ന് അടിമപ്പെടുന്നതായി വിദഗ്ധര്‍ പറയുന്നു .

13 മുതല്‍ 16 വരെയുള്ള പ്രായമുള്ളവരിലാണ് ലഹരിയുടെ വഴി തിരിയുന്നവരിലേറെയും . പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നതും പുതിയതെന്തും അനുഭവിച്ചറിയാനുള്ള കൗമാരമനസ്സിന്റെ കൗതുകങ്ങളുമാണ് കച്ചവടക്കാരുടെ തുറുപ്പ് . ഒരിക്കല്‍ അങ്ങോട്ടേക്കുള്ള വഴി തിരിഞാല്‍ തിരിച്ചുപോക്ക് കുറവ് .

കഞ്ചാവിന് പുറമെ ഹാന്‍സ് ,പാന്‍ മസാല ,മഷി മായ്ക്കുന്ന വൈറ്റ്‌നര്‍, പഞ്ചറൊട്ടിക്കുന്ന പശു എന്നിവയിലാണ് കുട്ടികള്‍ തുടക്കത്തില്‍ ലഹരി കണ്ടെത്തുന്നത് .പിന്നീടത് കഞ്ചാവിലേക്കെത്തുകയാണ് ചെയ്യുന്നത് . എ ടി എം കൗണ്ടറില്‍ നിന്നു ലഭിക്കുന്ന കടലാസില്‍ വരെ കുട്ടികള്‍ ലഹരി കണ്ടെത്തുന്നുണ്ട് .വിദ്യാലയങ്ങളിലും ക്യാംപസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

Sharing is caring!