പൊന്നാനിയിലെ തുറമുഖമണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

പൊന്നാനി: പൊന്നാനി തുറമുഖമണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പുഴയിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് മണലെടുപ്പ് നിര്‍ത്തിയത്. തുറമുഖ വികസനത്തിന്റെ ഭാഗമായി കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കാനായി ആരംഭിച്ച തുറമുഖമണലെടുപ്പാണ് താലക്കാലികമായി നിര്‍ത്തിവെച്ചത് . പുഴയിലെ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് മണലെടുപ്പ് നിര്‍ത്തിവെക്കാന്‍ തുറമുഖ വകുപ്പ് നിര്‍ദ്ദേശിച്ചത്.കഴിഞ്ഞ ദിവസം മുതല്‍ മണലെടുപ്പ് പൂര്‍ണ്ണമായും നിലച്ചിരിക്കയാണ്. മഴ ശക്തമായതോടെ വെള്ളിയാങ്കല്ലിന്റെയും, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെയും, ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെയും ഷട്ടറുകള്‍ തുറന്നതോടെ ശക്തമായ നീരൊഴുക്കാണ് അഴിമുഖത്തിപ്പോള് .ഇത് മൂലം പൊന്നാനി അഴിമുഖത്തിനോട് ചേര്‍ന്നുള്ള മണലെടുപ്പ് ഏറെ ദുഷ്ക്കരവുമാണ്. സ്റ്റേ നീക്കിയതിന് ശേഷം ആഴ്ചകള്‍ക്ക് മുമ്പാണ് മണലെടുപ്പ് പുനരാരംഭിച്ചത്. മാസങ്ങള്‍ പട്ടിണിയിലായിരുന്ന തൊഴിലാളികള്‍ക്ക് ജോലി ലഭിച്ച് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും വീണ്ടും മണലെടുപ്പ് നിര്‍ത്തിവെച്ചത് ഏറെ പ്രയാസമായിരിക്കുകയാണ്. നീരൊഴുക്ക് കുറഞ്ഞാല്‍ പ്രവൃത്തികള്‍ പുനരാരംഭികമെന്നാണ് പ്രതീക്ഷിക്കുന്നത്.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]