അനധികൃത ബണ്ട് നിര്‍മ്മാണം, ജനങ്ങള്‍ ദുരിതത്തില്‍

പൊന്നാനി: തവനൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡില്‍ മറവഞ്ചേരി കല്ലൂര്‍ പ്രദേശത്ത് മറവഞ്ചേരി പാടശേഖരത്തില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഇറിഗേഷന്‍ റോഡിന് കുറുകെ അനുമതിയില്ലാതെ അനധികൃത ബണ്ട് നിര്‍മ്മിച്ചതുകാരണം പ്രദേശത്തെ ഏക്കര്‍കണക്കിന് നെല്‍കൃഷി നശിച്ചിരിക്കുന്നു. കൂടാതെ വെള്ളം കെട്ടി നില്‍ക്കുന്നതു കാരണം പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. പുരയിട കൃഷിയായ തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയും നശിച്ചിട്ടുണ്ട്. വെള്ളംകെട്ടിനില്‍ക്കുന്നതു മൂലം കക്കൂസ് മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സിലേക്ക് കലരുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് ജലജന്യരോഗങ്ങള്‍ പിടിപെട്ട് ചികിത്സ തേടിവരികയാണ്. പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് അധികൃതര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]