പിണറായി വിജയനെ പുകഴ്ത്തി നജീബ് കാന്തപുരം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് മുസ്ലിം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ ഡി ജി പി ടി പി സെന്‍കുമാറിന്റെ കാര്യത്തില്‍ പിണറായി വിജയന് സ്വീകരിച്ച നിലപാടായിരുന്നു ശരിയെന്ന് നജീബ് കാന്തപുരം പറയുന്നു. ടി പി സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധതയെ രൂക്ഷമായി വിമര്‍ശിച്ചാണ് കാന്തപുരം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.
ഇനി എന്ത് ചങ്കുപറിച്ചാണ് ഞങ്ങള്‍ കാണിക്കേണ്ടത് എന്ന തലക്കെട്ടോടെയാണ് ലേഖനം ആരംഭിക്കുന്നത്. സെന്‍കുമാര്‍ സമകാലിക മലയാളത്തിന് നല്കിയ അഭിമുഖം ഞെട്ടലോടെയും അതിലേറെ വേദനയോടെയുമാണ് വായിച്ചു തീര്‍ത്തതെന്ന് പോസ്റ്റ് പറയുന്നു. കടുത്ത വര്‍ഗീയ വാദികളെപ്പോലും നാണിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം എന്ത് ഡാറ്റയുടെ പുറത്താണെന്ന് വിശദീകരിക്കമം.
എത്രപേരുടെ മുന്നിലാണ് ഞങ്ങള്‍ ചങ്കു പറിച്ച് കാണിക്കേണ്ടത്? ഏതെല്ലാം ഏമാന്മാരുടെ കയ്യില്‍ നിന്നാണ് മതേതര സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റേണ്ടത്? നജീബ് കാന്തപുരം ചോദിച്ചു. താങ്കളെപ്പോലുള്ള ഒരു കൊടും വര്‍ഗീയ വാദിയെ ഡി ജി പി കസേരയില്‍ നിന്ന് രണ്ട് ദിവസത്തേക്കെങ്കിലും മാറ്റിയിരുത്തിയ പിണറായി ആയിരുന്നു ശരി എന്നു കൂടി തിരിച്ചറിയുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പിണറായിയെ പ്രകീര്‍ത്തിച്ചുള്ള നജീബ് കാന്തപുരത്തിന്റെ നിലപാട് ആവേശത്തോടെയാണ് ഇടത് അനുഭാവ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ഏറ്റെടുത്തിട്ടുള്ളത്. മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കുന്ന ഈ നിലപാട് എന്ത് സാഹചര്യത്തില്‍ സ്വീകരിച്ചുവെന്ന് നജീബ് കാന്തപുരം ഇതുവരെ വിശദീകരിച്ചിട്ടില്ല.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]