ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടും

ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ  മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടും

മലപ്പുറം: ചൊവ്വാഴ്ച ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്നു പെട്രോളിയം ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോളിയം ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായാണു അടച്ചിടല്‍. ദിവസേനെയുളള വിലമാറ്റം പിന്‍വലിക്കുക, ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിക്കുക, കച്ചവടം കുറവുളളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പൊതുമേഖല എണ്ണ കമ്പനി ഡീലര്‍മാരുടെ രണ്ടുസംഘടനകളും സമരത്തില്‍ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി ഇന്നും നാളെയും എണ്ണക്കമ്പനികളില്‍ നിന്ന് ഡീലര്‍മാര്‍ പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങില്ല. 11ന് കമ്പനികളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും 24 മണിക്കൂര്‍ അടച്ചിടും. സമരത്തിന്റെ ഭാഗമായി ഒരോ ഡീലര്‍മാരും സ്വന്തം കൈപ്പടയില്‍ തയാറാക്കിയ നിവേദനം പ്രധാനമന്ത്രി, കേന്ദ്ര പെട്രോളിയം മന്ത്രി എന്നിവര്‍ക്ക് കൈമാറുമെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.പി അരവിന്ദന്‍, ഇ. ഇസ്മാഈല്‍, എം. അബ്ദുല്‍ കരീം എന്നിവര്‍ പറഞ്ഞു.

Sharing is caring!