മംഗളൂരുവില്‍ മലപ്പുറത്തുകാരായ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

മംഗളൂരുവില്‍ മലപ്പുറത്തുകാരായ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

മംഗളൂരു: മലപ്പുറം സ്വദേശികളായ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് നേരെ മംഗളൂരുവില്‍ ആക്രമണം. മംഗളൂരുവിനടുത്ത് ആഡ്യാര്‍ പടവില്‍ വെള്ളിയാഴ്ച വൈകീട്ടാണ വിദ്യാര്‍ഥികള്‍ക്ക് നേരെ അക്രമമുണ്ടയാത്. പരിക്കേറ്റ മലപ്പുറം സ്വദേശി സാജിദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാജിദും സുഹൃത്ത് നൗഫലും ആഡ്യാര്‍ പടവില്‍ നിന്നും ബിട്ടുപാടെയിലേക്ക് പോകുന്നതിനിടെയാണ് മൂന്നംഗ സംഘം ആളുകള്‍ അക്രമിച്ചത്. മറ്റൊരു ബൈക്കിലെത്തിയ സംഘം ഇവരോട് പെട്രോള്‍ ആവശ്യപ്പെടുകയായിരുന്നു. പെട്രോള്‍ നല്‍കാനായി ഇവര്‍ ബൈക്ക് നിര്‍ത്തി ഇറങ്ങിയ സമയത്താണ് അക്രമമുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികളാണ് ഇരുവരും.

കഞ്ചാവ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Sharing is caring!