സീറ്റില്‍ തിരിമറി; മലപ്പുറം ഡി.ഡി.ഇ ഓഫീസ് പ്രതിക്കൂട്ടില്‍

സീറ്റില്‍ തിരിമറി; മലപ്പുറം ഡി.ഡി.ഇ ഓഫീസ് പ്രതിക്കൂട്ടില്‍

മലപ്പുറം: മലപ്പുറം ഡി.ഡി.ഇ ഓഫീസിനെതിരെ വ്യാപക ആരോപണം. ജില്ലയിലെ ഡി.എഡ് പ്രവേശന സീറ്റുകളില്‍ ഓഫീസ് ജീവനക്കാര്‍ തിറിമറി നടത്തിയതായാണു ആരോപണം.
കുറഞ്ഞമാര്‍ക്കുള്ള കുട്ടികള്‍ക്കു പ്രവേശനം നല്‍കി കൂടുതല്‍ മാര്‍ക്കുള്ള കുട്ടികളെ അവഗണിച്ചതായാണു ആരോപണം. ഇത്തരത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു സീറ്റ് നഷ്ടമായതായി പരാതിയുണ്ട്. ഓഫീസ് ഉദ്യോസ്ഥര്‍ അവരുടെ അടുപ്പക്കാര്‍ക്കാണു സീറ്റുകള്‍ തരപ്പെടുത്തിക്കൊടുത്തതെന്നും ആക്ഷേപമുണ്ട്.
അര്‍ഹരായ നിരവധി വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്താന്‍ ശ്രമം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു വിദ്യാര്‍ഥികള്‍ ‘മലപ്പുറം ലൈഫിനോട്’ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറം കോട്ടപ്പടി ഡി.ഡി.ഇ ഓഫീസിലാണ് ജില്ലയിലെ സര്‍ക്കാര്‍ ഡി.എഡ് കേന്ദ്രങ്ങളിലേക്കും സ്വാശ്രയ കേന്ദ്രങ്ങളിലേക്കുമുള്ള ഇന്റര്‍വ്യൂ നടന്നത്. കൂടുതല്‍മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ തന്നെക്കാള്‍ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികള്‍ക്കു സീറ്റ് ലഭിച്ചതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയതായും പറയുന്നു.
അതേ സമയം 2017-19 വര്‍ഷത്തേക്കുള്ള ഡി.എഡ് പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ 11ന് രാവിലെ 10ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ അപേക്ഷിച്ചിട്ടുള്ള വെയ്റ്റിങ് ലിസ്റ്റിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Sharing is caring!