മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
താനൂര്‍: കടക്കെണിയില്‍ നിന്ന് മോചിപ്പക്കിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ നല്‍കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി നബാര്‍ഡില്‍ നിന്ന് 100 കോടി രൂപ വായ്പയെടുക്കും. താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ നടക്കുന്ന മൂന്ന് ദിവസത്തെ മത്സേ്യാല്‍സവും മത്സ്യ അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വളരെ കാലമായി ചൂഷണം ചെയ്യപ്പെടുകയാണ്. പലരില്‍ നിന്നും കടം വാങ്ങിയാണ് ഇവര്‍ കടലില്‍ തോണിയിറക്കുന്നത്. ഇടത്തരക്കാരുടെ ഇടപെടലാണ് ഇവരുടെ ജീവതം ദുരിത പൂര്‍ണമാക്കുന്നത്. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ ഇടപ്പെട്ട് വായ്പ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ പലിശ സര്‍ക്കാര്‍ തന്നെ അടക്കും. മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിലായിരിക്കും വായ്പ നല്‍കുക. ഇതോടെ ഇവര്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ സ്വന്തമാകും. മത്സ്യത്തൊഴിലാളികളെ സമൂഹത്തിന്റെ മുന്‍ നിരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 24 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. താനൂര്‍ ഫിഷറീസ് സ്‌കൂളിനെ ജില്ലയിലെ മോഡല്‍ സ്‌കൂളാക്കി മാറ്റുമെന്നും മന്ത്രി അിറിയിച്ചു. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കാന്‍ മന്ത്രി എം.എല്‍. എ. വി.അബ്ദുറഹിമാനോട് ആവശ്യപ്പെട്ടു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ താനൂരില്‍ എം.എല്‍. എ. ഒരേക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 500 ചതുരശ്ര അടിയില്‍ കൂടതലല്‍ വിസ്ത്രീര്‍മുള്ള വീടുകളുള്‍പ്പെട്ട ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആഴക്കടല്‍ മീന്‍പെടുത്തത്തിന് തദ്ദേശീയരെ പ്രാപ്തരാക്കുന്നതിന് ഗവണ്‍മെന്റ് നടപടി സ്വീകരിക്കും. അതെ സമയം വിദേശികള്‍ക്ക് ഈ മേഖല വിട്ടുനല്‍കാനുള്ള കേന്ദ്ര നടപടിക്കെതിരെ തീരദേശ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും.
തുടര്‍ന്ന നടന്ന അദാലത്തില്‍ 100 കണക്കിന് മത്സ്യത്തൊഴിലാളികള്‍ പരാതിയുമായി എത്തി. മന്ത്രി മേഴ്‌സിക്കുട്ടയമ്മ അദാലത്തിന് നേത്യത്വം നല്‍കി.
ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി. അബ്ദുല്‍ ഹമീദ്, പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]